HOME
DETAILS
MAL
ക്രൂരത മറികടക്കാന്‍ ഖജനാവ് ദുരുപയോഗം ചെയ്യുന്നു: ഹസന്
backup
April 11 2017 | 01:04 AM
മലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തോട് കാണിച്ച ക്രൂരത മറികടക്കാന്‍ സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം കൊടുത്തത് ലജ്ജാകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. പൊതുഖജനാവിലെ പണം ദുരുപയോഗംചെയ്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.
പരസ്യത്തിന്റെ ചെലവ് സി.പി.എം വഹിക്കണം. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബി.ജെ.പിയെ ശക്തിപ്പെടുത്താനുള്ള ദല്ലാള്‍പണി സി.പി.എം ഏറ്റെടുത്തിട്ടുണ്ടോയെന്ന് നേതാക്കള്‍ വ്യക്തമാക്കണം.
കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം ഏറ്റെടുത്ത കോടിയേരിയും വി.എസും ബി.ജെ.പിക്ക് ആളെ കൂട്ടാനുള്ള ശ്രമത്തിലാണ്. ഇത്തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ ജനം തള്ളിക്കളയും. മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും മലപ്പുറത്തെ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."