പൊലിസിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി
കൊച്ചി: പൊലിസുകാരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബോള്‍ഗാട്ടി പാലസ് കണ്വന്ഷന് സെന്ററില്‍ കേരള പൊലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നല്ല രീതിയില്‍ പെരുമാറുന്നില്ലെന്ന്് പൊലിസിനെ കുറിച്ച് പരാതിയുണ്ട്.
സംഘടന നല്കിയ നിവേദനത്തില്‍ ഉയര്‍ന്ന പൊലിസുദ്യോഗസ്ഥരില് നിന്ന് താഴെത്തട്ടിലുള്ളവരോടുള്ള മോശം പെരുമാറ്റം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ഇതിങ്ങിനെ താഴേത്തട്ടിലേക്കു നല്കി അവസാനം ജനങ്ങളിലേക്കു പോകുന്നുവെന്നു കാണാന്‍ പ്രയാസമില്ല. കുറ്റവാളികളോടെന്ന പോലെയുള്ള പെരുമാറ്റം എങ്ങിനെയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. ഏറ്റവും മര്യാദയോടെയുള്ള പെരുമാറ്റം പ്രധാനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അങ്ങിനെയുണ്ടായാല്‍ ജനങ്ങളാകും പൊലീസിന്റെ ഏറ്റവും വലിയ സംരക്ഷകരെന്നും സൂചിപ്പിച്ചു.
ഏറെ പ്രതികൂലമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പൊലിസ്. നല്ല പെരുമാറ്റത്തിന് നല്ല അന്തരീക്ഷവും വേണം.
അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ സമൂല പരിഷ്കരണം കൊണ്ടുവന്നിരുന്ന കാര്യം മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."