HOME
DETAILS

ഉമറലി തങ്ങളുടെ ദീപ്ത സ്മരണയില്‍ 'ഉസ്‌വ' സമൂഹവിവാഹം

  
backup
March 09 2019 | 00:03 AM

%e0%b4%89%e0%b4%ae%e0%b4%b1%e0%b4%b2%e0%b4%bf-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%80%e0%b4%aa%e0%b5%8d%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%ae

മലപ്പുറം: കേരള മുസ്‌ലിംകളുടെ ആത്മീയ നേതാവും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഉറൂസ് ദിനത്തില്‍ ധന്യമായി 'ഉസ്‌വ' സമൂഹ വിവാഹ സദസ്. എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പ്രിയ നായകന്റെ വഫാത്ത് ദിനത്തില്‍ സംഘടനാ പ്രവര്‍ത്തകരായ നിര്‍ധന കുടുംബങ്ങളുടെ വിവാഹ ചടങ്ങുകള്‍ക്ക് ഉമറലി ശിഹാബ് തങ്ങള്‍ വെഡിങ് എയ്ഡി ( ഉസ്‌വ) ന്റെ ആഭിമുഖ്യത്തില്‍ വേദിയൊരുക്കിയത്.
സയ്യിദുമാരുടെയും പണ്ഡിതന്‍മാരുടെയും ധന്യസാന്നിധ്യത്തില്‍ തങ്ങളുടെ സ്മരണ നിറഞ്ഞ സദസിലായിരുന്നു ഇന്നലെ പാണക്കാട് ജുമാമസ്ജിദില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ വധുവിന് 10 പവന്‍ വീതം സ്വര്‍ണാഭരണവും സമ്മാനമായി നല്‍കി.
രാവിലെ ഉമറലി തങ്ങളുടെ പുത്രന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ വസതിയില്‍ വച്ച് മൗലിദ് പാരായണവും പാണക്കാട് സാദാത്തുക്കളുടെ മഖ്ബറ സിയാറത്തും നടന്നു. നികാഹിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിച്ചു.

സിയാറത്തിനും പ്രാര്‍ഥനക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങള്‍, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്‌റാഹീം എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ.എ റഹ്മാന്‍ ഫൈസി,അബ്ദുസമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, യു. ശാഫി ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, സി.എച്ച് ത്വയ്യിബ് ഫൈസി, സി. അബ്ദുല്ല മൗലവി, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം കുട്ടി സഖാഫി വെള്ളേരി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.എം കുട്ടി എടക്കുളം, സി.കെ ഹിദായത്തുല്ലാഹ്, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, നിര്‍മാണ്‍ മുഹമ്മദലി, സൈനുദ്ദീന്‍ പാലോളി, സി.ടി മുഹമ്മദ്, അബ്ദുറസാഖ് കൊളക്കാട്, ശറഫുദ്ദീന്‍ ഹാജി ചേളാരി, ഫാഇദ ഇസ്മാഈല്‍ ഹാജി കാച്ചിനിക്കാട്, മുഹമ്മദലി ഹാജി ആനമങ്ങാട്, അബ്ദുല്‍ കരീം ബാഖവി പൊന്മള, ഒ.പി കുഞ്ഞാപ്പു ഹാജി, കെ.വി ബാവ, സലാം വടശ്ശേരി, സുലൈമാന്‍ ഹാജി പുല്ലൂര്‍, സലാം വേങ്ങര, ഹാജി പി.കെ മുഹമ്മദ്, കുന്നത്ത് മൂസ ഫൈസി തിരൂര്‍ക്കാട്, എ.ടി നാസര്‍ പാണ്ടിക്കാട്, അബ്ദുല്‍ ഖാദര്‍ ഒറവംപുറം, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഹസന്‍ ഫൈസി കാച്ചിനിക്കാട് സംബന്ധിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഖുത്വുബ നിര്‍വഹിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago