സിറിയ: റഷ്യക്കെതിരായ ഉപരോധത്തിന് ജി-7 രാജ്യങ്ങള്‍
റോം: സിറിയയിലെ ബശ്ശാറുല്‍ അസദ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യക്കെതിരേ ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്കു നീങ്ങാന്‍ ജി-7 രാജ്യങ്ങളുടെ നീക്കം. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നടന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് ഉപരോധത്തിനു തീരുമാനം. ഖാന് ശൈഖൂനിലെ സിറിയന്‍ രാസായുധ ആക്രമണമാണ് ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയമായത്.
കൂട്ടായ്മയിലെ അംഗരാജ്യങ്ങളായ യു.എസ്, ബ്രിട്ടന്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജപ്പാന് എന്നിവിടങ്ങളിലെ വിദേശമന്ത്രിമാരും സെക്രട്ടറിമാരുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ബ്രിട്ടനാണ് റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം യോഗത്തില്‍ ശക്തമായി ഉന്നയിച്ചത്.
സിറിയന്‍ വ്യോമതാവളത്തിലെ യു.എസ് മിസൈല്‍ ആക്രമണത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ നല്കിയ പൂര്‍ണപിന്തുണ ജി-7 രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദം ശക്തമാക്കിയിരിക്കുകയാണെന്ന് ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ആന്‍ജെലിനോ അല്‍ഫാനോ പറഞ്ഞു. സിറിയന്‍ വിഷയത്തില്‍ നയം വ്യക്തമാക്കണമെന്ന് അമേരിക്കയോട് സഖ്യരാജ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."