വിമാനങ്ങള്‍ നിയന്ത്രിച്ച് വനിതകള്‍
കൊണ്ടോട്ടി: വിമാനത്താവളത്തിലെ കൗണ്ടറുകള്‍ മുതല്‍ വിമാന പൈലറ്റ് വരെ സത്രീകള്‍. മധുരവും പൂവും നല്കി യാത്രക്കാര്‍ക്ക് സ്വീകരണം. ലോക വനിതാ ദിനത്തില്‍ കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എയര്‍ഇന്ത്യ എക്സ്പ്രസിന്റെ റാസല്‍ഖൈമ, ദുബൈ, മസ്ക്കറ്റ് വിമാനങ്ങളില്‍ പോകാനെത്തിയവരാണ് സ്ത്രീ കൂട്ടായ്മ കണ്ട് അമ്പരന്നത്. ലോക വനിതാ ദിനത്തിലാണ് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും മുംബൈ, ചെന്നൈ, മംഗലാപുരം, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നടക്കം ഏഴ് വിമാനങ്ങള്‍ സ്ത്രീ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി എയര്‍ഇന്ത്യ എക്സ്പ്രസ് പറത്തിയത്.
വിമാനങ്ങള്‍ പുറപ്പെടുന്നതിന് മുമ്പായി മൂന്ന് വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തിയ കേക്ക് മുറിച്ച് വനിതാ ദിനവും ആഘോഷിച്ചു. വിമാനത്താവളത്തിലെ കൗണ്ടറുകളും ഗ്രൗണ്ട്ഹാന്റ്ലിംങും ഏറ്റെടുത്തത് മുഴുവന്‍ സ്ത്രീകളായിരുന്നു. ഈ വിമാനങ്ങളില്‍ പോകാനെത്തിയ യാത്രക്കാരികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പൂവും മധുരവും നല്‍കിയാണ് സ്വീകരിച്ചത്. മുംബൈ, മംഗലാപുരം, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് ദുബൈയിലേക്കും ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുമാണ് വനിതകളുടെ നിയന്ത്രണത്തില്‍ വിമാനങ്ങള്‍ പറന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനിതാ ജീവനക്കാരുളള ഏക വിമാന കമ്പനിയാണ് എയര്‍ ഇന്ത്യയുടെ കീഴിലുളള എയര്‍ഇന്ത്യ എക്സ്പ്രസ്. ലാഭകരമായി സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍ കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."