സഊദിയിൽ 24 മണിക്കൂറിനിടെ 2039 പുതിയ കൊവിഡ് വൈറസ് ബാധയും 1429 രോഗമുക്തിയും,10 മരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 10 പേർ മരിച്ചതായും 2039 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 283 ആയും വൈറസ് ബാധിതർ 46869 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 27535 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 156 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 1429 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 19501 ആയും ഉയർന്നു.
#الصحة تعلن عن تسجيل (2039) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (10) حالات وفيات رحمهم الله، وتسجيل (1429) حالة تعافي ليصبح إجمالي عدد الحالات المتعافية (19,051) حالة ولله الحمد. pic.twitter.com/DKdXwlcbuZ
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 14, 2020
വ്യാഴാഴ്ച സ്ഥിരീകരിച്ച കണക്കുകൾ ഇങ്ങനെയാണ്: ജിദ്ദ 482, റിയാദ് 478, മക്ക 356, മദീന 247, ഹുഫൂഫ്, 93, ദമാം 93, ത്വായിഫ് 68, യാമ്പു 27, ഖത്വീഫ് 21, തുറൈബാൻ 13, അസീർ 11, സ്വഫ്‌വ 11, ദിരിയ 11, ഖുൻഫുദ 10, താദിഖ് 10, ഖോബാർ 09, അൽദവാസിർ 08, ബൈഷ് 07, ബീഷ 07, ഖർഅ, മുദൈലിഫ്, അൽറൈൻ (06 വീതം), ജുബൈൽ, റാസ്‌തനൂറ (05 വീതം), അൽ ജഫര്, വാദി അൽ ഫറഹ്, മൻഫദ് അൽ ഹദീസ, ദുർമ (04 വീതം), ഖമീസ് മുശൈത്, ദഹ്‌റാൻ, അൽഖുർമ, അൽഹദ്ദ, ശറൂറ, ഹായിൽ, അൽഖർജ് (03 വീതം), അൽ ഖരീഹ്, നമിറ (02 വീതം), അബഹ, ബുറൈദ, അൽ സുഹൻ, ലൈത്, തൂവൽ, തബൂക്, അൽദലിം, ലൈല, ഹോത സുദൈർ എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."