മണി ചെയിന്‍ തട്ടിപ്പ്: ഖത്തറില്‍ നിരവധി പേര് പിടിയിലായതായി വിവരം
ദോഹ: ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ കമ്പനിയുടെ തട്ടിപ്പില്‍ കണ്ണികളായ മലയാളികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി വിവരം. ഏറ്റവും ഒടുവില്‍ അഞ്ച് മലയാളികളെയാണ് പോലിസ് വിളിച്ചുവരുത്തി ഡീപോര്ട്ടേഷന് സെന്ററിലേക്കു മാറ്റിയത്.
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പില്‍ നിരവധി പേര്‍ക്ക് ലക്ഷക്കണക്കിനു രൂപ നഷ്ടമായതായാണ് കണക്കാക്കുന്നത്. ദുബയില്‍ ഇതേ കമ്പനി നടത്തിയ തട്ടിപ്പില്‍ ഇരയായി പ്രവാസി മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷകണക്കിന് രൂപയാണ്.
തുടര്‍ന്ന് ഇടപാടില്‍ തട്ടിപ്പ് നടന്നുവെന്ന് സമ്മതിച്ച കമ്പനി തന്നെ പത്രത്തില്‍ പരസ്യം നല്‍കിയതോടെ പണം മുടക്കിയവരും, ഇതിലേക്ക് ആളെ ചേര്‍ത്തവരും കുടുങ്ങിയിരിക്കുകയാണ്. തട്ടിപ്പ് നടത്തിയതിന് 400ലേറെ പ്രതിനിധികളെ പുറത്താക്കി എന്ന് ചൂണ്ടിക്കാട്ടി കമ്പനി പരസ്യം നല്കി കൈകഴുകുകയായിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."