HOME
DETAILS
MAL
തിരുവനന്തപുരം സ്വദേശി ദോഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു
backup
May 14 2020 | 16:05 PM
ദോഹ: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. വര്‍ക്കല മേല്‍വട്ടൂര്‍ സ്വദേശി റാത്തിക്കല്‍ പ്രംനഗറില്‍ അമീര്‍(54) ആണ് മരിച്ചത്. 22 വര്‍ഷമായി ഖത്തറിലായിരുന്നു. ദോഹയിലെ ഖത്തര്‍ ഷോപ്പിങ് കോംപ്ലക്സില്‍ ഇലക്ട്രോണിക് വിഭാഗത്തില്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഉറക്കത്തിനിടെയായിരുന്നു അന്ത്യം.
ഭാര്യ: സാഹിറ. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."