HOME
DETAILS

പൊന്നാനിയില്‍ പി.വി അന്‍വര്‍

  
backup
March 09 2019 | 01:03 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d

തിരുവനന്തപുരം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പേര് വീണ്ടും നിര്‍ദേശിച്ച് സി.പി.എം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി.
കഴിഞ്ഞ ദിവസം സി.പി.എം സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും സി.പി.എമ്മിന്റെ 15 സ്ഥാനാര്‍ഥികളുടെയും കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നെങ്കിലും പൊന്നാനി മണ്ഡലത്തിലേക്ക് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ച അന്‍വറിന്റെ പേര് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വാട്ടര്‍തീം പാര്‍ക്ക് വിവാദം ഉള്‍പ്പെടെ നിരവധി ആരോപണങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന പി.വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഉചിതമാകില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സമിതി. പകരം വിജയസാധ്യതയുള്ള മറ്റൊരു പേര് ലോക്‌സഭാ മണ്ഡലം കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പാലൊളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ മണ്ഡലം കമ്മിറ്റി ചേര്‍ന്ന് സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍, മന്ത്രി കെ.ടി ജലീല്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കാമെന്ന ചര്‍ച്ചയിലെത്തി. എന്നാല്‍, മന്ത്രിയെന്ന നിലയില്‍ മത്സരിക്കേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞതിനാല്‍ ജലീലിനെ ഒഴിവാക്കി. മത്സരിക്കാനില്ലെന്ന് അബ്ദുറഹിമാനും നിയാസ് പുളിക്കലത്തും ഉറപ്പിച്ചു പറഞ്ഞതോടെ വീണ്ടും അന്‍വറിലേക്ക് മണ്ഡലം കമ്മിറ്റി എത്തുകയായിരുന്നു. ഇന്ന് രാവിലെ സി.പി.എം സെക്രട്ടേറിയറ്റ് ചേര്‍ന്ന് 16 ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago