സ്‌കൂള്‍ വളപ്പില്‍ വെള്ളക്കെട്ട്; പരിഹാരം തേടി കുരുന്നുകള്‍ മന്ത്രിക്കു മുന്നില്‍
മണ്ണഞ്ചേരി : സ്‌കൂള്‍വളപ്പില്‍ മുഴുവന്‍ വെള്ളക്കെട്ടയായതോടെ ആവലാതിയുമായി കുരുന്നുകള്‍ മന്ത്രിക്കുമുന്നിലെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 9 -ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന പാതിരപ്പള്ളി വി.വി.എസ്.ഡി.യു.പി സ്‌കൂള്‍ കോമ്പൗണ്ടിലാണ് വെള്ളംനിറഞ്ഞുപൊങ്ങിയത്. കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി പോകാന്‍പോലും കഴിയാത്ത തരത്തിലാണ് വെള്ളം നിറഞ്ഞിട്ടുള്ളത്.സമിപത്ത്്് നിലനിന്നിരുന്ന നിര്‍ച്ചാല്‍ റോഡ് നിര്‍മ്മാണത്തിനായി അടച്ചതാണ് നിലവിലെ വെള്ളക്കെട്ടിന് കാരണമായിട്ടുള്ളത്.
എണ്‍പതിലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ ആദ്യമായാണ് ഇങ്ങനെയുള്ള സംഭവമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ സ്‌കൂളിലെ പൊതുപരിപാടിക്കായി ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് എത്തുന്ന വിവരം അറിഞ്ഞ് പ്രവൃത്തി ദിവസമല്ലായിരുന്നിട്ടും കുട്ടികള്‍ പരാതിപറയാന്‍ എത്തുകയായിരുന്നു.കുട്ടികളിലെ ദൈന്യതകണ്ട മന്ത്രി അടിയന്തിരപരിഹാരത്തിനായി നിര്‍ദേശം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."