ജിഷ്ണു കേസ്: നാലും അഞ്ചും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
തിരുവനന്തപുരം: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് നാലും അഞ്ചും പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.കോളജ് ജീവനക്കാരായ പ്രവീണ്‍, ദിപിന് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം. ഇരുവരും ഒളിവിലാണ്. ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ച ശക്തിവേലിന്റെ ജാമ്യം സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
അതേസമയം, ജിഷ്ണു കേസിലെ സാക്ഷിമൊഴികളെല്ലാം കോടതി തള്ളി. പ്രിന്‍സിപാളിന്റെയും ജിഷ്ണുവിന്റെ സഹപാഠികളുടേയും മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കേസില്‍ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. കോപ്പിയടി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ഒരു മണിക്കൂര്‍ ചോദ്യംചെയ്യാം.
കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല. കേരളത്തില്‍ ആരെയും പ്രതിയാക്കാമെന്ന അവസ്ഥയാണ് ഉള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."