HOME
DETAILS

ഇരിങ്ങാലക്കുട സര്‍ക്കാര്‍ ജനറല്‍ ആശുപത്രി ഇനി ഹൈടെക്

  
backup
June 24 2018 | 04:06 AM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

 

ഇരിങ്ങാലക്കുട: ഏറെ ആത്യാധുനിക സംവിധാനങ്ങള്‍ നിലവില്‍വന്നതോടെ ഗര്‍ഭണികള്‍ക്കിനി സഹായത്തിനായി ബന്ധുക്കള്‍ കൂട്ടിനിരിക്കേണ്ട ആവശ്യമേ ഇല്ല.
കിടക്കയില്‍ കിടന്ന് ബെല്ലടിച്ചാല്‍ ഉടന്‍തന്നെ നേഴ്‌സുമാരെത്തും. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലാണ് ഇത്തരത്തിലുള്ള ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വച്ച് ജില്ലയില്‍ ആദ്യമായി ഇത്തരത്തിലുള്ള സംവിധാനം നിലവില്‍വരുന്നത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലാണ്.
ഇലക്ട്രോണിക് നിയന്ത്രിത കിടക്കകളാണ് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായി ഇവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്.
ഓരോരുത്തരുടെയും ഇഷ്ടാനുസരണം ആഗ്രഹിക്കുന്ന രീതിയില്‍ ഇരുക്കുന്നതിനോ കിടക്കുന്നതിനോ ചാരികിടക്കുനതിനോ സാധിക്കും വിധം ക്രമീകരിച്ചിട്ടുള്ളതാണ് ഇവിടത്തെ കിടക്കകള്‍.
ശ്വാസംമുട്ടുള്ള രോഗികള്‍ക്കും സിസേറിയന്‍ കഴിഞ്ഞ ഗര്‍ഭണികള്‍ക്കും ഇത്തരം സംവിധാനം ഏറെ പ്രയോജനകരമാണ്.
പത്തുലക്ഷം രൂപയോളം ചെലവഴിച്ച് കെ.എല്‍.എഫ് ലിമിറ്റഡ് കമ്പനിയാണു ആശുപത്രിയിലേക്ക് ഇത്തരം കിടക്കകള്‍ സംഭാവന നല്‍കിയത്. നേഴ്‌സുമാരെ ബെല്ലടിച്ചു വരുത്തുന്നതിനു കിടക്കയോടു ചേര്‍ന്ന് ഭിത്തിയില്‍ പ്രത്യേകം ബട്ടണ്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ നേഴ്‌സിങ് റൂമില്‍ ബെല്‍ മുഴങ്ങും. ഏതു കിടക്കയില്‍ നിന്നാണ് ഇത്തരത്തിലുള്ള ബെല്‍ മുഴങ്ങുന്നതെന്നു നേഴ്‌സിനു കൃത്യമായി അറിയാന്‍ കഴിയും.
അതോടെ നേഴ്‌സിന് ആ രോഗിയുടെ സമീപത്തെത്താനും സാധിക്കും. മദര്‍ ആന്‍ഡ് ചൈല്‍ഡ് വിഭാഗത്തില്‍ 38 കിടക്കകളാണുള്ളത്.
ഓക്‌സിജന്‍ സിലിണ്ടറും കിടക്കയോടു ചേര്‍ന്നുള്ള ഭിത്തിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏതു രോഗിക്കാണോ ഓക്‌സിജന്‍ ആവശ്യമായി വരുന്നത് ആ സമയം കിടക്കയോടു ചേര്‍ന്നുള്ള സിലിണ്ടറിലെ നോബില്‍ ക്രമീകരിച്ചാല്‍ നിശ്ചിത അളവില്‍ ഓക്‌സിജന്‍ ലഭിക്കും.
ആശുപത്രിയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് ഇത്തരമൊരു സംവിധാനമുള്ളത്. ഇതിനുപുറമേ ഈ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് ആസ്വദിക്കുവാനായി പാട്ടും മുഴങ്ങും.
രാവിലെ എട്ടു മണിമുതല്‍ രാത്രി ഒമ്പതു മണിവരെയാണ് പാട്ട് മുഴങ്ങുന്നത്. സിനിമ ഗാനങ്ങളോ, ആല്‍ബം പാട്ടുകളോ കേട്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്.ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ചെറുതായാലും വലുതായാലും ഓപറേഷന്‍ എന്നു കേള്‍ക്കുമ്പോഴേക്കും പലരുടെയും ബോധം പോകും. കത്തിയും കത്രികയും തുന്നിക്കെട്ടലുമൊക്കെയായി ശരീരം സഹിക്കേണ്ടിവരുന്ന വേദനയെ പേടിച്ചാണ് ഈ ബോധക്കേട്. എന്നാല്‍ അത്തരക്കാര്‍ക്ക് ഈ മ്യൂസിക് തെറാപ്പി ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ശസ്ത്രക്രിയക്ക് മുന്‍പും ശേഷവും പാട്ടുകേള്‍ക്കാമെങ്കില്‍ രോഗി കാര്യമായി വേദന അറിയില്ലത്രേ. ശസ്ത്രക്രിയക്ക് ശേഷം പല രോഗികളും അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഒഴിവാക്കാനും പാട്ടുകേള്‍ക്കല്‍ ഉപകാരപ്പെടും.
രോഗികള്‍ക്കു പോസറ്റ് ഓപറേറ്റീവ് മെഡിറ്റേഷനു പകരം വിദേശരാജ്യങ്ങളില്‍ അവരെ പാട്ടുകള്‍ കേള്‍ക്കാന്‍ അനുവദിക്കുകയാണത്രേ പതിവ്.
ഇവിടെ സിസേറിയന്‍ നടത്തുന്ന സ്ത്രീകളില്‍ ഈ മ്യൂസിക് തെറാപ്പി ഏറെ സഹായകരമാകുന്നുണ്ടെന്നാണ് ഏവരുടെയും വിലയിരുത്തല്‍. ഈ കെട്ടിടത്തില്‍ സി.സി.ടി.വി സംവിധാനവും ഏര്‍പ്പെടുത്തീട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago