ഖത്തര്‍ കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് 6000 ഇന്ത്യന്‍ കമ്പനികള്‍
ദോഹ: ഖത്തര്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന 6000ലധികം ഇന്ത്യന്‍ കമ്പനികള്‍ ദോഹയിലുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പറഞ്ഞു. പൂര്‍ണമായും ഇന്ത്യന്‍ സംരഭകരുടെ ഉടമസ്ഥതയിലുള്ള 20 കമ്പനികളും ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫിഫ ലോക കപ്പിന് മുന്നോടിയായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇനിയും ധാരാളം ഇന്ത്യന്‍ സംരഭകര്‍ കാത്തിരിക്കുന്നുണ്ടെന്നും ഖത്തര്‍ ട്രിബ്യൂണ്‍ ലേഖകനുമായി സംസാരിക്കവെ അംബാസഡര്‍ പറഞ്ഞു.
നടപ്പ് വര്‍ഷാവസാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം ലക്ഷ്യമിട്ട് ഒരു മെഗാ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഖത്തര്‍ ചേംബറുമായി സഹകരിച്ചായിരിക്കും എക്‌സിബിഷന്‍ നടക്കുക. കൂടുതല്‍ കമ്പനികളെയും ഉല്‍പ്പന്നങ്ങളെയും ഉള്‍പ്പെടുത്തുന്നതിനായി മാര്‍ച്ചില്‍ നടത്താനിരുന്ന എക്‌സിബിഷനാണ് വര്‍ഷാവസാനത്തേക്ക് മാറ്റിയത്. 300 ഇന്ത്യന്‍ കമ്പനികളെ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്.
ഇരു രാജ്യങ്ങളിലെയും സംരഭകര്‍ക്കും നിക്ഷേപകര്‍ക്കും എക്‌സിബിഷന്‍ വലിയ സഹായം നല്‍കും. ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക്‌സ്, റിയല്‍ എസ്‌റ്റേറ്റ്, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രദര്‍ശനം വലിയ അവസരമൊരുക്കുമെന്നും അംബാസഡര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."