HOME
DETAILS
MAL
ശക്തമായ കാറ്റ്: ജിദ്ദ ഇസ്ലാമിക് തുറമുഖം അടച്ചിട്ടു
backup
April 11 2017 | 17:04 PM
റിയാദ്: ശക്തമായ കാറ്റിനെ തുടര്‍ന്ന് സഊദിയിലെ പ്രധാന തുറമുഖമായ ജിദ്ദ ഇസ്ലാമിക് തുറമുഖം അടച്ചിട്ടു. ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും മൂലം തുറമുഖ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതിനെ തുടര്‍ന്നാണ് അടച്ചിട്ടതെന്നു ഇഖ്റബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദ, മക്ക, റാബിഗ്, തായിഫ് എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെയാണ് കാലാവസ്ഥാ ശക്തമായ പൊടിക്കാറ്റുണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."