HOME
DETAILS
MAL
.ഇളവുകള്‍ പ്രഖ്യാപിച്ച് ജപ്പാന്; കടുപ്പിച്ച് ദക്ഷിണ കൊറിയ
backup
May 15 2020 | 04:05 AM
ടോക്കിയോ: കൊവിഡ് വ്യാപനം കാരണം ജപ്പാനില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചു.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍, രാജ്യതലസ്ഥാനമായ ടോക്കിയോ തുടര്‍ന്നും അടച്ചിടുമെന്നാണ് സൂചന. ജപ്പാനില്‍ ഒരു മാസമായി അടിയന്തരാവസ്ഥ തുടരുകയായിരുന്നു.
രാജ്യത്തെ 47 പ്രവിശ്യകളില്‍ 39ലും നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിക്കും. അതേസമയം, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നു വ്യക്തമാക്കി ദക്ഷിണ കൊറിയ ഇന്നലെയും രംഗത്തെത്തി. ഇവിടെ കൂടുതല്‍ പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ, നിശാപാര്‍ട്ടികള്‍, ബാറുകള്‍ തുടങ്ങിയവ അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതിനു പുറമേ, കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, അമേരിക്കയും കാനഡയും യാത്രാനിയന്ത്രണം തുടരുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ചൈനയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഇന്നലെ കുറച്ചുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."