മദ്‌റസാ പ്രവേശനോത്സവം പ്രൗഢമായി
പാവറട്ടി: സമുദായ ഐക്യം നിര്‍ണായകമായ കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നതിനെന്നും അതിനായി ഓരോ പ്രവര്‍ത്തകനും സജീവമായി പരിശ്രമിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം എസ്.എം.കെ തങ്ങള്‍ പറഞ്ഞു.
തൃശൂര്‍ ജില്ലാ മദ്‌റസ പ്രവേശനോത്സവം തൊയക്കാവ് എം.ഐ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
മന്‍സൂര്‍ അലി ദാരിമി കാപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഇല്‍യാസ് ഫൈസി, വി.മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, ഹാഫിസ് അമീന്‍ നിസാമി, മുജീബുര്‍ റഹ്മാന്‍ ഫാളിലി, അലി മുസ്‌ലിയാര്‍, ആര്‍.പി ഹമീദ് കുട്ടി ഹാജി, അബ്ദുല്‍ ഹമീദ് ഹാജി, അബ്ദുല്‍ റസാഖ് ഹാജി, സിദ്ദിഖ് ഫൈസി, നസിഫ് ചാവക്കാട്, അബ്ദുല്‍ ഖാദര്‍ പെരുമ്പിലാവ്, അനസ് അലി ആമ്പല്ലൂര്‍, ജനപ്രതിനിധികളായ ഷെരീഫ് ചിറക്കല്‍, ഷാജു അമ്പലത്ത് വീട്ടില്‍ സംസാരിച്ചു.
മാള: മാരേക്കാട് ഹിലാലിയ മദ്‌റസയില്‍ പ്രവേശനോത്സവം നടന്നു . മഹല്ല് പ്രസിഡന്റ്് ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് അബ്ബാസ് ബാഖവി അധ്യക്ഷനായി.
അസിസ്റ്റന്റ് ഖത്തീബ് അബ്ദുല്‍ കരീം മുസ്‌ലിയാര്‍, സെക്രട്ടറി നസീര്‍ സംസാരിച്ചു.
അഷ്ടമിച്ചിറ: നൂറുല്‍ ഹുദ മദ്‌റസയില്‍ നടന്ന പ്രവേശനോത്സവം മഹല്ല് ഖത്തീബ് അബ്ബാസ് ബാഖവി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അബ്ദു റഹ്മാന്‍ അധ്യക്ഷനായി.
സ്വദര്‍ ഫൈസല്‍ റഹ്മാനി 'നേരറിവ് നല്ല നാളേക്ക് ' എന്ന വിഷയാവതരണം നടത്തി . മുഈനുദ്ധീന്‍ മൗലവി , സെക്രട്ടറി നിസാര്‍ , എം.എസ് നസീര്‍ സംസാരിച്ചു.
നെടുങ്ങാണം : മുനീറുല്‍ ഇസ്്‌ലാം മദ്‌റസയില്‍ നടന്ന പ്രവേശനോത്സവം മഹല്ല് ഖത്തീബ് ഷരീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. നവീകരിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ്് വി.എ ഇസ്മാഈല്‍ നിര്‍വഹിച്ചു.
സമസ്ത പൊതുപരീക്ഷയില്‍ വെള്ളാങ്കല്ലൂര്‍ റെയ്ഞ്ചില്‍ രണ്ടാം സ്ഥാനം നേടിയ ലുബാബ ജാസ്മിനു ട്രഷറര്‍ ഉണ്ണീന്‍ ഹാജി അവാര്‍ഡ് നല്‍കി. നേരറിവ് നല്ല നാളേക്ക് എന്ന വിഷയാവതരണം സ്വദര്‍ നവാസ് റഹ്മാനി നിര്‍വഹിച്ചു . അസി. ഖത്തീബ് അബ്ദു സമദ് ദാരിമി , ഷിഹാബ് , അന്‍വര്‍ മൗലവി , സക്കരിയ്യ മൗലവി സംസാരിച്ചു.
അന്നമനട : മാമ്പ്ര മദ്‌റസയില്‍ പ്രവേശനോത്സവം നടന്നു. മഹല്ല് ഖത്തീബ് അബ്ദു സലാം ഖാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് വീരാസ അധ്യക്ഷനായി.
ട്രഷറര്‍ ഇബ്‌റാഹീം കുട്ടി പഠനോപകരണ വിതരണം നടത്തി . അനീസ് നിസാമി, മജീദ് ലത്തീഫി, നൗഫല്‍ ലത്തീഫി, അമ്മുണ്ണി മാഷ് , നൗഫല്‍ , അന്‍വര്‍ , അടിമകുഞ്ഞി സംസാരിച്ചു.
കേച്ചേരി : പെലക്കാട്ട് പയ്യൂര്‍ സിറാജുദ്ദീന്‍ സെക്കന്‍ഡറി മദ്‌റസയില്‍ പ്രവേശനേത്സവം നടത്തി. മഹല്ല് ഖത്തീബ് ശാഫി ഫൈസി ആദ്യക്ഷരം കുറിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
മഹല്ല് പ്രസിഡന്റ് ഇ.കെ ഹംസഹാജി അധ്യക്ഷനായി. സദര്‍ മുഅല്ലിം മുഹമ്മദലി ഫൈസി , മദ്‌റസ അധ്യാപകന്‍ ഹാജി താഹ മൗലവി, ഹംസ മൗലവി , മഹല്ല് സെക്രട്ടറി സൈദുഹാജി, ഖാസിം, ഹംസ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വരന്തരപ്പിള്ളി: പാലപ്പിള്ളി റൈഞ്ച് നൂറുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി മദ്‌റസാ 'അറിവ് നല്ല നാളേക്ക് എന്ന പ്രമേയവുമായി സംഘടിപ്പിച്ച മദ്‌റസാ പ്രവേശനോല്‍സവം എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി വി.എം ഇല്‍യാസ് ഫൈസി ഉദ്ഘാടനം ചെയ്തു.
എസ്.എം.എഫ് മേഖലാ സെക്രട്ടറി ഹുസൈന്‍ അരീപുറം അധ്യക്ഷനായി. ശൗഖത്തലി ദാരിമി കോട്ടപ്പുറം മുഖ്യ പ്രഭാഷണം നടത്തി .
ഖാദര്‍ ഹാജി മാണിയത്ത്, സി.ടി അബ്ദുല്ലതീഫ് , അബ്ദുല്ല മദനി, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ഫാറൂഖ് ഫൈസി, ഹിബത്തുല്ല മുസ്‌ലിയാര്‍, ഹഫീസ് സിയാദ് മാണിയത്ത് , അബു മേചേരി , ഹംസ എടപ്പിള്ളി , ഹുമയൂണ്‍ കബീര്‍, കെ.ഐ മുജീബ് റഹ്മാന്‍ പങ്കെടുത്തു.
ചെറുതുരുത്തി : അത്തിക്കപറമ്പ് നൂറുല്‍ ഇസ്‌ലാം മദ്‌റസ മിഹ്‌റ ജാനുല്‍ ബിദായ എന്ന പ്രമേയവുമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. മന്‍സൂര്‍ അലി സഅദി ഉദ്ഘാടനം ചെയ്തു.
മദ്‌റസാ സദര്‍ മുഅല്ലിം ജാഫര്‍ അല്‍ ഹസനി അധ്യക്ഷനായി. ബാദുഷ അന്‍വരി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി.
മഹല്ല് പ്രസിഡ്ന്റ് കെ.എസ് കലന്തര്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി.
കെ.എച്ച്.എം ബഷീര്‍, കെ.എ ഖാലിദ്, കെ.എ യുസഫ്, കെ പി കുഞ്ഞാലന്‍, എം പി ഹംസ, ജാഫര്‍ റഹിമി, എം എ മുഹമ്മദലി സംസാരിച്ചു.
ഇരിങ്ങാലക്കുട സര്‍ക്കാര്‍ ജനറല്‍ ആശുപത്രി ഇനി ഹൈടെക്
ഇരിങ്ങാലക്കുട: ഏറെ ആത്യാധുനിക സംവിധാനങ്ങള്‍ നിലവില്‍വന്നതോടെ ഗര്‍ഭണികള്‍ക്കിനി സഹായത്തിനായി ബന്ധുക്കള്‍ കൂട്ടിനിരിക്കേണ്ട ആവശ്യമേ ഇല്ല.
കിടക്കയില്‍ കിടന്ന് ബെല്ലടിച്ചാല്‍ ഉടന്‍തന്നെ നേഴ്‌സുമാരെത്തും. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലാണ് ഇത്തരത്തിലുള്ള ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വച്ച് ജില്ലയില്‍ ആദ്യമായി ഇത്തരത്തിലുള്ള സംവിധാനം നിലവില്‍വരുന്നത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലാണ്.
ഇലക്ട്രോണിക് നിയന്ത്രിത കിടക്കകളാണ് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായി ഇവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്.
ഓരോരുത്തരുടെയും ഇഷ്ടാനുസരണം ആഗ്രഹിക്കുന്ന രീതിയില്‍ ഇരുക്കുന്നതിനോ കിടക്കുന്നതിനോ ചാരികിടക്കുനതിനോ സാധിക്കും വിധം ക്രമീകരിച്ചിട്ടുള്ളതാണ് ഇവിടത്തെ കിടക്കകള്‍.
ശ്വാസംമുട്ടുള്ള രോഗികള്‍ക്കും സിസേറിയന്‍ കഴിഞ്ഞ ഗര്‍ഭണികള്‍ക്കും ഇത്തരം സംവിധാനം ഏറെ പ്രയോജനകരമാണ്.
പത്തുലക്ഷം രൂപയോളം ചെലവഴിച്ച് കെ.എല്‍.എഫ് ലിമിറ്റഡ് കമ്പനിയാണു ആശുപത്രിയിലേക്ക് ഇത്തരം കിടക്കകള്‍ സംഭാവന നല്‍കിയത്. നേഴ്‌സുമാരെ ബെല്ലടിച്ചു വരുത്തുന്നതിനു കിടക്കയോടു ചേര്‍ന്ന് ഭിത്തിയില്‍ പ്രത്യേകം ബട്ടണ്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ നേഴ്‌സിങ് റൂമില്‍ ബെല്‍ മുഴങ്ങും. ഏതു കിടക്കയില്‍ നിന്നാണ് ഇത്തരത്തിലുള്ള ബെല്‍ മുഴങ്ങുന്നതെന്നു നേഴ്‌സിനു കൃത്യമായി അറിയാന്‍ കഴിയും.
അതോടെ നേഴ്‌സിന് ആ രോഗിയുടെ സമീപത്തെത്താനും സാധിക്കും. മദര്‍ ആന്‍ഡ് ചൈല്‍ഡ് വിഭാഗത്തില്‍ 38 കിടക്കകളാണുള്ളത്.
ഓക്‌സിജന്‍ സിലിണ്ടറും കിടക്കയോടു ചേര്‍ന്നുള്ള ഭിത്തിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏതു രോഗിക്കാണോ ഓക്‌സിജന്‍ ആവശ്യമായി വരുന്നത് ആ സമയം കിടക്കയോടു ചേര്‍ന്നുള്ള സിലിണ്ടറിലെ നോബില്‍ ക്രമീകരിച്ചാല്‍ നിശ്ചിത അളവില്‍ ഓക്‌സിജന്‍ ലഭിക്കും.
ആശുപത്രിയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് ഇത്തരമൊരു സംവിധാനമുള്ളത്. ഇതിനുപുറമേ ഈ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് ആസ്വദിക്കുവാനായി പാട്ടും മുഴങ്ങും.
രാവിലെ എട്ടു മണിമുതല്‍ രാത്രി ഒമ്പതു മണിവരെയാണ് പാട്ട് മുഴങ്ങുന്നത്. സിനിമ ഗാനങ്ങളോ, ആല്‍ബം പാട്ടുകളോ കേട്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്.ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ചെറുതായാലും വലുതായാലും ഓപറേഷന്‍ എന്നു കേള്‍ക്കുമ്പോഴേക്കും പലരുടെയും ബോധം പോകും. കത്തിയും കത്രികയും തുന്നിക്കെട്ടലുമൊക്കെയായി ശരീരം സഹിക്കേണ്ടിവരുന്ന വേദനയെ പേടിച്ചാണ് ഈ ബോധക്കേട്. എന്നാല്‍ അത്തരക്കാര്‍ക്ക് ഈ മ്യൂസിക് തെറാപ്പി ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ശസ്ത്രക്രിയക്ക് മുന്‍പും ശേഷവും പാട്ടുകേള്‍ക്കാമെങ്കില്‍ രോഗി കാര്യമായി വേദന അറിയില്ലത്രേ. ശസ്ത്രക്രിയക്ക് ശേഷം പല രോഗികളും അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഒഴിവാക്കാനും പാട്ടുകേള്‍ക്കല്‍ ഉപകാരപ്പെടും.
രോഗികള്‍ക്കു പോസറ്റ് ഓപറേറ്റീവ് മെഡിറ്റേഷനു പകരം വിദേശരാജ്യങ്ങളില്‍ അവരെ പാട്ടുകള്‍ കേള്‍ക്കാന്‍ അനുവദിക്കുകയാണത്രേ പതിവ്.
ഇവിടെ സിസേറിയന്‍ നടത്തുന്ന സ്ത്രീകളില്‍ ഈ മ്യൂസിക് തെറാപ്പി ഏറെ സഹായകരമാകുന്നുണ്ടെന്നാണ് ഏവരുടെയും വിലയിരുത്തല്‍. ഈ കെട്ടിടത്തില്‍ സി.സി.ടി.വി സംവിധാനവും ഏര്‍പ്പെടുത്തീട്ടുണ്ട്.
കണ്ടല്‍ച്ചെടികള്‍ക്കു സംരക്ഷണവലയം
തീര്‍ത്ത് യുവാക്കള്‍
പാവറട്ടി : കണ്ടല്‍ച്ചെടികള്‍ക്ക് സംരക്ഷണവലയം തീര്‍ത്ത് യുവാക്കളുടെ കൂട്ടായ്മ.
കൂരിക്കാട്ടെ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് കണ്ടല്‍ചെടികള്‍ക്ക് സംരക്ഷണവലയം തീര്‍ത്തു പുതിയ ചെടികള്‍ നട്ടത്.
മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പാവറട്ടി പഞ്ചായത്തിലെ എട്ട്, ഒന്‍പത്, 10 തീരദേശ വാര്‍ഡുകളിലാണ് പുതിയ കണ്ടല്‍ചെടികള്‍ നട്ടു പിടിപ്പിക്കുന്നത്. ഇതിനുള്ള ചെടികള്‍ ചേറ്റുവയില്‍ നിന്നും കൊണ്ടു വന്നാണ് നട്ടുപിടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.കണ്ടല്‍ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കും. സംഘടന പ്രസിഡന്റ് പി.വി അമീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൗക്കത്ത് കൂരിക്കാട് അധ്യക്ഷനായി. എന്‍.എ ഇസ്മയില്‍, എം.എ അന്‍വര്‍, ട്രഷറര്‍ എം.എ നൗഷാദ് സംസാരിച്ചു.
വിശപ്പ് രഹിത ആലപ്പുഴയ്ക്ക്
പേറ്റിഎമ്മും
ആലപ്പുഴ: കേരള സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളിലൊന്നായ വിശപ്പ് രഹിത പദ്ധതിയുമായി സഹകരിക്കാന്‍ ഇന്ത്യന്‍ ഇ കോമേഴ്‌സ് പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎമ്മും.
പേടിഎമ്മിലൂടെ ഇനി ഇന്ത്യയിലെവിടെയും ആര്‍ക്കും വിശപ്പ് രഹിത ആലപ്പുഴയ്ക്കായി പണം സംഭാവന ചെയ്യാം. ഇതിനായി തയ്യാറാക്കിയിട്ടുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയക്കാം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ക്യു.ആര്‍.കോഡിലൂടെ പണമയക്കുന്ന പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാത്തവരായി ആരും ഉണ്ടാകാന്‍ പാടില്ലെന്ന് പേടിഎം ക്യു.ആര്‍ കോഡ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തും ആലപ്പുഴയിലും പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ വിശപ്പുരഹിത കേരളം പദ്ധതി ആലപ്പുഴയിലാണ് വിജയകരമായി നടപ്പിലായതെന്ന് അദ്ദേഹം വിലയിരുത്തി.
ഹൗസ്‌ബോട്ടുകളുള്‍പ്പെടെ ആലപ്പുഴയില്‍ പൊതുജനങ്ങള്‍ കാണുന്ന എല്ലാ സ്ഥലങ്ങളിലും ക്യു.ആര്‍ കോഡ് അടങ്ങിയ പോസ്റ്റര്‍ പതിപ്പിക്കും. സ്വകാര്യ ഹോട്ടലുകളിലും കോഡ് പ്രദര്‍ശിപ്പിക്കും. പണം സംഭാവന ചെയ്യുമ്പോള്‍ അത് പൂര്‍ണമായും വിശപ്പുരഹിത അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റാകും.
വിശപ്പ് രഹിത ആലപ്പുഴയ്ക്കായി വ്യക്തികള്‍ സംഭാവന നല്‍കുന്ന പണത്തില്‍ നിന്ന് ഒരു നികുതിയും പേടിഎം ഈടാക്കില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. വിശപ്പ് രഹിത കേരളത്തിന്റെ ഡിജിറ്റല്‍ മുഖമാകാനാണ് പേടിഎം ഒരുങ്ങുതെന്ന് പേടിഎം സൗത്ത് റീജിയണല്‍ ഹെഡ് ടോം പുത്തന്‍പുരയ്ക്കല്‍ ജേക്കബ് പറഞ്ഞു. വിശപ്പുരഹിത ആലപ്പുഴയുടെ ക്യൂ.ആര്‍ കോഡിലൂടെയുള്ള ആദ്യത്തെ സംഭാവന മന്ത്രി തിലോത്തമനും പേടിഎം സൗത്ത് റീജിയണല്‍ ഹെഡ് ടോം പുത്തന്‍പുരയ്ക്കല്‍ ജേക്കബും ചേര്‍ന്ന് നല്‍കി. ആര് സംഭാവന ചെയ്താലും ജില്ല കളക്ടര്‍ക്കും ജില്ല സപ്ലൈ ഓഫീസര്‍ക്കും ഇതു സംബന്ധിച്ച സന്ദേശം ഫോണില്‍ വരുന്ന രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.
എല്ലാ മാസവും പേടിഎമ്മിലൂടെ എത്ര രൂപ സംഭാവന ലഭിച്ചെന്ന് അവലോകനവുമുണ്ടാകും. ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.ഹരിപ്രസാദ് അധ്യക്ഷനായി. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ല കളക്ടര്‍ എസ്.സുഹാസ്, സബ് കളക്ടര്‍ കൃഷ്ണതേജ മൈലാവരപ്പൂ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."