വെള്ളാപ്പള്ളി കോളജ് സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്
കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.
കേസില്‍ ഒന്നാം പ്രതി കോളജ് പ്രിന്‍സിപ്പല്‍ ഗണേശും രണ്ടാംപ്രതി കോളജ് മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവുമാണ്. കോളജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി തിരുവനന്തപുരം കിളിമാനൂര്‍ പുതിയകാവ് പാര്‍പ്പിടം വീട്ടില്‍ സന്തോഷിന്റെയും ഷീജയുടെയും മകന് ആര്ഷ് രാജിന്റെ (19) ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് മാനേജ്മെന്റിനെതിരേ ശക്തമായ പ്രതിഷേധമുയരുന്നതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ഞായറാഴ്ച പുലര്‍ച്ചെ കോളജ് ഹോസ്റ്റല്‍ മുറിയിലായിരുന്നു ആര്ഷ് രാജിനെ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണം മാനേജ്മെന്റിന്റെയും പ്രിന്‍സിപ്പലിന്റെയും മാനസിക പീഡനമാണെന്ന് ആര്ഷ് രാജ് പൊലിസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."