HOME
DETAILS
MAL
തൊഴില്‍ പ്രതിസന്ധി നേരിടാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സൈന്യം
backup
May 15 2020 | 04:05 AM
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തുണ്ടായ തൊഴില്‍ പ്രതിസന്ധിയെ നേരിടാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സൈന്യം. യുവാക്കള്‍ക്ക് സൈന്യത്തില്‍ മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വിസിന് അവസരമൊരുക്കുന്ന പദ്ധതിയാണ് സൈന്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചത്.
നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ യുവാക്കാള്‍ക്ക് ഓഫിസര്‍മാരായും ജവാന്മാരായും മൂന്നു വര്‍ഷത്തേക്ക് സൈനിക സേവനം നടത്താന്‍ കഴിയുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി (ടി.ഒ.ഡി) പദ്ധതിയാണ് സൈന്യം മുന്നോട്ടുവയ്ക്കുന്നത്.
രാജ്യത്തെ യുവാക്കളില്‍ കൂടുതല്‍ ദേശസ്‌നേഹം വളര്‍ത്താനും അവര്‍ക്കു സൈനിക ജീവിതം പരിചയപ്പെടുത്താനും ഇതു സാഹായിക്കുമെന്നും സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നു. റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല. ആദ്യഘട്ടത്തില്‍ 100 ഓഫിസര്‍മാരെയും 1000 ജവാന്മാരെയും തിരഞ്ഞെടുക്കാനാണ് തീരുമാനമെന്ന് സൈനിക വക്താവ് അറിയിച്ചു.
പ്രായവും ശാരീരികക്ഷമതയും ആകും പ്രധാന മാനദണ്ഡം. ജോലിയില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. അതിര്‍ത്തിയിലും മുന്‍നിരയിലും ജോലിക്കു നിയോഗിക്കും. ഇക്കാലയവിലെ ഇവരുടെ വരുമാനത്തിന് നികുതി ഈടാക്കില്ല. മാത്രമല്ല, ഇതിനു ശേഷം മറ്റ് ജോലികള്‍ക്കും ഉന്നത പഠനത്തിനും അവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. തൊഴിലില്ലായ് പരിഹരിക്കാനും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഇത് ഉപകരിക്കുമെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ 17 വര്‍ഷത്തെ സര്‍വിസിനു പകരം ഇത്തരത്തിലുള്ള ഹ്രസ്വകാല നിയമത്തിലൂടെ ആളൊന്നിന് 11.5 കോടി സര്‍ക്കാരിന് ലാഭിക്കാമെന്നും സൈന്യം ചൂണ്ടിക്കാട്ടുന്നു. അര്‍ധസൈനിക വിഭാഗത്തില്‍നിന്നും കേന്ദ്രപൊലിസ് സേനയില്‍നിന്നും ഏഴു വര്‍ഷത്തേക്കുവരെ സൈന്യത്തിലേക്കു ഡപ്യൂട്ടേഷനില്‍ ആളുകളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."