അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ അതിര്‍ത്തികടന്ന് നടത്തിയത് മൂന്ന് ആക്രമണങ്ങള്‍, മൂന്നാമത്തേത് പുറത്തുവിടില്ല - രാജ്‌നാഥ് സിങ്
മംഗളൂരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ മൂന്നുതവണ അതിര്‍ത്തി കടന്ന് ആക്രമണങ്ങള്‍ നടത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇതില്‍ രണ്ടെണ്ണത്തിന്റെ വിവരങ്ങള്‍ താന്‍ നല്‍കാമെന്നും എന്നാല്‍ മൂന്നാമത്തേതിനെ കുറിച്ച് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരുവില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന്‍ ഭീകരര്‍ ഉറിയില്‍ നടത്തിയ ആക്രമണത്തില്‍ നമ്മള്‍ തിരിച്ചടിച്ചതാണ് ഒന്ന്, പുല്‍വാമയില്‍ നടന്ന അക്രമണത്തിന് പിന്നാലെ നടത്തിയതാണ് മറ്റൊന്ന്. എന്നാല്‍ മൂന്നാമത്തേത് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
'തങ്ങളുടെ നയം വ്യക്തമാണ്. ഞങ്ങള്‍ ആരെയും ബുദ്ധിമുട്ടിക്കില്ല
, പക്ഷേ ഞങ്ങളെ ആരെങ്കിലും ബുദ്ധിമുട്ടിച്ചാല്‍ അവരെ വെറുതെ വിടില്ല. ഇന്ത്യ ബലഹീന രാജ്യമല്ല' - അദ്ദേഹം പറഞ്ഞു.
#WATCH Union Home Minister Rajnath Singh at a public rally in Mangaluru: Pichle 5 varsho mein, teen baar apni seema ke bahar jaa kar hum logon ne air strike kar kaamyaabi haasil ki hai. Do ki jaankari apko dunga, teesri ki nahi dunga. #Karnataka pic.twitter.com/NZKeJPulrS
— ANI (@ANI) March 9, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."