HOME
DETAILS
MAL
വെള്ളക്കാര്‍ഡുകാര്‍ക്ക് സൗജന്യ കിറ്റ് ഇന്നു മുതല്‍
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: റേഷന്‍ കട വഴിയുള്ള സൗജന്യഭക്ഷ്യ കിറ്റിന്റെ അവസാനഘട്ട വിതരണം ഇന്നു മുതല്‍ നടക്കും. വെള്ളക്കാര്‍ഡുടമകള്‍ക്കുള്ള കിറ്റാണ് ഇന്നു മുതല്‍ നല്‍കുന്നത്. റേഷന്‍കാര്‍ഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഡിലെ അവസാന അക്കം 0 ആയവര്‍ക്ക് ഇന്നും 1, 2 അക്കങ്ങള്‍ക്ക് 16നും 3, 4, 5 അക്കങ്ങള്‍ക്ക് 18നും 6, 7, 8 അക്കങ്ങള്‍ക്ക് 19നും ബാക്കിയുള്ള മുഴുവന്‍ വെള്ളകാര്‍ഡുടമകള്‍ക്കും 20നും കിറ്റുകള്‍ വിതരണം ചെയ്യും. 21 മുതല്‍ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കുന്നതിനാല്‍ ഇതിനു ശേഷം സൗജന്യ കിറ്റുകളുടെ വിതരണം ഉണ്ടാവുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."