ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനുമുമ്പ് നാട്ടുകാരുടെ പരാതിയില്‍ നടപടി വേണം: മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ ഒന്നും പതിമൂന്നും വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളുടെയും ക്രഷര്‍ യൂനിറ്റുകളുടെയും ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുമുമ്പ് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് എറണാകുളം കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രദേശത്ത് ആളുകള്‍ കുഴഞ്ഞു വീണ് മരിക്കുകയാണെന്നും കാന്‍സര്‍ വ്യാപിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
കമ്മിഷന്‍ എറണാകുളം ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ലക്ഷ്മി സാന്റ്, ഇടയന്‍ അഗ്രിഗേറ്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തി നടത്തുന്ന ക്വാറിക്കെതിരെയാണ് പരാതി നിലവിലുള്ളത്. നിലവില്‍ പ്രവര്‍ത്തനം തുടരുന്ന ക്വാറികളും ക്രഷര്‍ യൂനിറ്റുകളും ലൈസന്‍സ് കരസ്ഥമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
ക്രഷര്‍ യൂനിറ്റുകള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അനുമതി ആവശ്യമായതിനാല്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ കുര്യന്റെ വീടിനുള്ള കേടുപാടുകള്‍ കാലപഴക്കത്താല്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ളതാണെങ്കിലും തൊട്ടടുത്തുള്ള ലക്ഷ്മി സാന്റിസിനോട് അറ്റകുറ്റപണികള്‍ നടത്തികൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മിഷനില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരു ക്രഷര്‍ യൂനിറ്റിന് ജൂണ്‍ 30 വരെ ലൈസന്‍സ് നിലവിലുണ്ടെന്ന് പറയുന്നു.
ക്രഷര്‍, പാറമടകള്‍ എന്നിവയുടെ ലൈസന്‍സ് കാലാവധി തീരുന്ന സമയമായതിനാല്‍ പ്രവര്‍ത്തനാനുമതി നല്‍കുംമുമ്പ് നടപടിയെടുക്കാനാണ് കമ്മിഷന്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."