ജെ.ടി രാധാകൃഷ്ണ കരിപ്പൂര്‍ വിമാനത്താവളം ഡയറക്ടര്‍
കൊണ്ടോട്ടി: മംഗളൂരു വിമാനത്താവള ഡയറക്ടറായ ജെ.ടി രാധാകൃഷ്ണയെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പുതിയ ഡയറക്ടറായി നിയമിച്ചു. 26 ന് രാധാകൃഷ്ണ ചുമതല ഏല്ക്കും. കരിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവള ഡയറക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. കരിപ്പൂര്‍, അഹമ്മദാബാദ്, ഭുവനേശ്വര്‍, ഇന്‍ഡോര്‍, അമൃത്സര്‍, വാരണാസി വിമാനത്താവളങ്ങളിലെ ഡയറക്ടര്‍മാരെ മാറ്റിക്കൊണ്ടാണ് എയര്‍പോര്‍ട്ട് അതോറിറ്റി പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
കരിപ്പൂരില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് നിലവിലെ ഡയറക്ടര്‍ കെ. ജനാര്ദനന് സ്ഥലം മാറ്റം. രണ്ട് വര്‍ഷമായി കരിപ്പൂരില്‍ ഡയറക്ടര്‍ പദവിയിലുള്ള ഇദ്ദേഹത്തിന്റെ കാലത്താണ് വിമാനത്താവളത്തില്‍ റണ്‍വേ-റീ കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ ആരംഭിച്ചത്. ഇത് സമയബന്ധിതമായും ആക്ഷേപങ്ങളില്ലാതെയും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി കഴിഞ്ഞിരുന്നു. പുതിയ ടെര്‍മിനല്‍ നിര്‍മാണം, പുതിയ എയ്റോബ്രിഡ്ജ് നിര്‍മാണം, ടെര്‍മിനലില്‍ ആര്‍ട്ട് ഗാലറി, കുട്ടികള്‍ക്കും അമ്മമാര്‍ക്കും വിശ്രമിക്കാനുളള സ്ഥലം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."