ബ്ലേഡ് മാഫിയയില്‍ നിന്ന് രക്ഷിക്കാന്‍ 'മുറ്റത്തെ മുല്ല'- സര്‍ക്കാറിന്റെ ലഘുവായ്പാ പദ്ധതി
തിരുവനന്തപുരം: സ്വകാര്യ ബ്ലേഡ് മാഫിയകളുടെയും മൈക്രോഫിനാന്‍സ് കമ്പനികളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങളെ അടിയന്തിരമായി സഹായിക്കാന്‍ വായ്പാ പദ്ധതിയുമായി സര്‍ക്കാര്‍. കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് 'മുറ്റത്തെ മുല്ല' എന്നാണ് പേര്. സഹകരണ സംഘങ്ങളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങളിലൂടെ നല്‍കുന്ന വായ്പ പദ്ധതിയാണിതെന്ന് ടൂറിസംദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ലളിതമായ നടപടിക്രമങ്ങള്‍
വീട്ടുമുറ്റത്തുചെന്ന് ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നല്‍കുകയും ആഴ്ച തോറും ലഘുവായ തിരിച്ചടവു ക്രമീകരണത്തിലൂടെ ഗുണഭോക്താവില്‍ നിന്നും വായ്പാതുക ഈടാക്കുക എന്നതുമാണ് മുറ്റത്തെ മുല്ല പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊള്ളപ്പലിശക്കാരില്‍ നിന്നും വായ്പയെടുത്തു കടക്കെണിയിലാകുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും ഇത്.
കുടുംബശ്രീയും കൈകോര്‍ക്കും
കുടുംബശ്രീയുമായി ചേര്‍ന്നാണ് ഈ ലഘുവായ്പാ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. 'കേരളത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ പുതിയൊരു പദ്ധതിയാണിത്. കുടുംബശ്രീ ആംഗങ്ങളാണ് വായ്പാ ആവശ്യക്കാരെ കണ്ടെത്തുക. ആയിരം മുതല്‍ ഇരുപത്തി അയ്യായിരം രൂപ വരെയാണ് വായ്പയായി നല്‍കുക. അമ്പത്തിരണ്ട് ആഴ്ച്ചയ്ക്കുള്ളിലാണ് വായ്പ അടച്ചു തീര്‍ക്കേണ്ടത്. പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല പദ്ധതി ആദ്യം നടപ്പിലാക്കുന്നത്'- മന്ത്ര വ്യക്തമാക്കി.
അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതിക്ക് സഹകരണവകുപ്പും പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയും കടകംപള്ളി പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതി എന്ന നിലയിലാണ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. സഹകരണ മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."