തരിശുനിലങ്ങളും കൃഷിയോഗ്യമാക്കാന്‍ പദ്ധതി: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: കൃഷി വ്യാപിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്കു സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കുടുബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാര്‍ഷിക പുനരാവിഷ്‌കരണ ക്യാംപയിനായ 'പൊലിവി'ന്റെ ജില്ലാതല ഉദ്ഘാടനം രാവണീശ്വരം നാട്ടാങ്കല്ലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതരസംസ്ഥാനത്തെ പച്ചക്കറികള്‍ കൊണ്ടു നിറയുന്ന ഇവിടത്തെ വിപണികള്‍ നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളെ കൊണ്ട് നിറയ്ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 2.25 ലക്ഷം മെട്രിക്ടണ്‍ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തരുശുനിലങ്ങളില്‍ കൃഷി തുടങ്ങുന്ന പരിപാടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണ്.
കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ 200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പച്ചക്കറികൃഷിയിലേക്കു ചുവടുവെക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ മന്ത്രി അനുമോദിച്ചു. അജാനൂര്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷനായി. എഡി.എം കെ അംബുജാക്ഷന്‍ മുഖ്യാതിഥിയായിരുന്നു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, അംഗം വി കുഞ്ഞിരാമന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.വി രാഘവന്‍, കെ സതി, അംഗങ്ങളായ പി.എ ശകുന്തളാ മോഹനന്‍, ടി മാധവന്‍ മാസ്റ്റര്‍, ബിന്ദു, ഗീത, പി പത്മനാഭന്‍, കെ.എം ഗോപാലന്‍, പഞ്ചായത്ത് സെക്രട്ടറി ബി.എന്‍ സുരേഷ്, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രൊജക്ട് മാനേജര്‍ പ്രഭാകരന്‍, കുടുംബശ്രി എഡി.എം സി.കെ.വി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രി ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ സുജാത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."