HOME
DETAILS

റിസോഴ്‌സ് അധ്യാപകരെ പിരിച്ചുവിടാന്‍ നീക്കം; നടപടി ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ

  
backup
April 12 2017 | 01:04 AM

%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8b%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%b0

തിരുവമ്പാടി: സ്ഥിരനിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ റിസോഴ്‌സ് അധ്യാപകരെ പിരിച്ചുവിടാന്‍ നീക്കം. ഭിന്നശേഷി കുട്ടികള്‍ക്കു പഠന പിന്തുണ നല്‍കാനായി ഐ.ഇ.ഡി.എസ്.എസ് (ഇന്‍ക്ലൂസീവ് എജ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് അറ്റ് സെക്കന്‍ഡറി സ്റ്റേജ് ) പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന 703 അധ്യാപകരാണ് പുനര്‍നിയമനം ലഭിക്കാതെ പിരിച്ചുവിടല്‍ ഭീഷണിയില്‍ കഴിയുന്നത്.
കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്‌സ് അധ്യാപകരെ മാര്‍ച്ച് 31 ന് പിരിച്ചുവിട്ട് ഏപ്രിലില്‍ പുനര്‍നിയമനം നല്‍കുകയാണ് പതിവ്. 10 വര്‍ഷം പൂര്‍ത്തീകരിച്ച റിസോഴ്‌സ് അധ്യാപകരെ ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്ന് കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. മൂന്നു മാസത്തിനകം സേവന-വേതന വ്യവസ്ഥ നിജപ്പെടുത്തണമെന്നായിരുന്നു കോടതി ഉത്തരവ്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
17 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും കാഴ്ച, ചലന പരിമിതിയുള്ളവരും ഈ അധ്യാപകരിലുണ്ട്. ബി.എഡും സ്‌പെഷ്യല്‍ ബി.എഡുമാണ് അധ്യാപകരുടെ യോഗ്യത. കേന്ദ്ര മാനവശേഷി മന്ത്രാലയമാണ് ഐ.ഇ.ഡി.എസ്.എസ് പദ്ധതിക്ക് 60 ശതമാനം ഫണ്ടും മാര്‍ഗനിര്‍ദേശവും നല്‍കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാനത്ത് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ ) ആണ്.
അധ്യാപകരില്ലാത്തതിനാല്‍ സങ്കലിത വിദ്യാഭ്യാസ (ഇന്‍ക്ലൂസീവ് എജ്യൂക്കേഷന്‍) പദ്ധതിയില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. റിസോഴ്‌സ് അധ്യാപക പരിശീലനം, ഭിന്നശേഷി കുട്ടികളുടെ സര്‍വെ, പാഠപുസ്തക അനുരൂപീകരണം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹവാസ ക്യാംപ് തുടങ്ങിയവ അവധിക്കാലത്ത് നടക്കേണ്ട പ്രവര്‍ത്തനങ്ങളാണ്. റിസോഴ്‌സ് അധ്യാപക പരിശീലനത്തിനുള്ള സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിനുള്ള പരിശീലനം കഴിഞ്ഞ ആഴ്ച കോട്ടയത്ത് പൂര്‍ത്തിയായിരുന്നു. പുനര്‍ നിയമനം ലഭിക്കാതെയാണ് അധ്യാപകര്‍ സംസ്ഥാന പരിശീലനത്തില്‍ പങ്കെടുത്തത്.
വിവിധ ജില്ലകളില്‍ ഇന്നലെമുതല്‍ ദ്വിദിന റിസോഴ്‌സ് അധ്യാപക പരിശീലനം നടത്താനുള്ള ഷെഡ്യൂള്‍ ആര്‍.എം.എസ്.എ തയാറാക്കിയിരുന്നു. അധ്യാപക നിയമനം അനിശ്ചിതത്വത്തിലായതിനാല്‍ പരിശീലനവും മാറ്റിയിരിക്കയാണ്. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള അഞ്ച് ദിവസത്തെ പരിശീലനത്തിലും റിസോഴ്‌സ് അധ്യാപകര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അധ്യാപക പുനര്‍നിയമനം വൈകുന്നതിന് പിന്നില്‍ ഭരണപക്ഷ അധ്യാപക സംഘടനയുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്. നിലവിലുള്ള റിസോഴ്‌സ് അധ്യാപകരെ പിരിച്ചുവിട്ട് പുതുതായി അഭിമുഖം നടത്തി നിയമനം നടത്താനാണത്രെ നീക്കം.
കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇടതു-വലത് മുന്നണികള്‍ മാറിമാറി അധികാരത്തിലെത്തിയപ്പോഴും റിസോഴ്‌സ് അധ്യാപകരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
കീഴ്‌വഴക്കത്തിന് വിരുദ്ധമായി അധ്യാപകരെ പിരിച്ചുവിടുന്നത് കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് റിസോഴ്‌സ് അധ്യാപകര്‍ വ്യക്തമാക്കുന്നു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago