പാറശാലയില്‍ വീണ്ടും ബി.ജെ.പി-സി.പി.എം സംഘര്‍ഷം
പാറശാല: കേരള അതിര്‍ത്തിയില്‍ വീണ്ടും ബി.ജെ.പി-സി.പി.എം സംഘര്‍ഷം. പളുകലില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിന്റെ തുടച്ചയായാണ് ഇന്നലെ സംഘര്‍ഷം ഉണ്ടായത്.
ഇന്നലെ രാത്രി പാറശാല നടുത്തോട്ടം വാര്‍ഡില്‍ ഇരു സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ എഫ് ഐ പ്രവര്‍ത്തകനായ അബു താഹീര്‍ (22) നെ തലക്ക് വേട്ടേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും, അനില്‍കുമാര്‍ (23), വിപിന്‍(24), എബിനോഷ് (23) ,തുടങ്ങിയവരെ പാറശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബി.ജെ.പി പ്രവര്‍ത്തകര്‍ എട്ടോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ നേരത്തെ മര്‍ദ്ദിച്ചിരുന്നു.ഇതിനെതുടര്‍ന്ന് രാത്രി എട്ടരയോടെ ഇഞ്ചിവിളയിലെ ബി.ജെ.പി വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു സമീപത്ത് എത്തിയ ബി.ജെ.പിക്കാര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്ന് ആരോപിച്ചാണ് സംഘര്‍ഷം തുടങ്ങിയത്.തുടര്‍ന്ന് ഇരുവിഭാഗങ്ങളുമായി ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു സി.പി.എം പ്രവര്ത്തകന് വെട്ടേല്‍ക്കുകയും, മുന്ന് ബി.ജെ.പി പ്രവര്‍ത്തകരെ പരുക്കുകളൊടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിറ്റുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."