സര്‍വകലാശാലാ ഭരണം മാര്ക്സിസ്റ്റ്വല്ക്കരിക്കാന് ശ്രമം: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പ്രധാന തസ്തികകളില്‍ കരാറുകാരെ നിയമിക്കാനുള്ള ശ്രമം സര്‍വകലാശാല ഭരണം മാര്ക്സിസ്റ്റ്വല്ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര്, ഫൈനാന്‍സ് ഓഫിസര്‍ തസ്തികയിലുള്ളവരെ പിരിച്ചു വിട്ട് കരാര്‍ അടിസ്ഥാനത്തില്‍ പകരക്കാരെ നേരിട്ട് നിയമിക്കുന്നതിന് വേണ്ടി സര്‍വകലാശാലാ നിയമം ഭേദഗതി ചെയ്ത് ഓര്ഡിനന്സിറക്കിയിരിക്കുകയാണ്. സര്‍വകലാശാലകളിലെ സുപ്രധാന തസ്തികകളില്‍ പാര്‍ട്ടി ബന്ധുക്കളെ നിയമിക്കുന്നതിനുള്ള തന്ത്രമാണ് ഈ നിയമഭേദഗതി.
പി.എസ്.സി മുഖേന നടത്തേണ്ട ഈ സ്ഥിരം നിയമനങ്ങള്‍ നേരിട്ടു നടത്തുന്നതിനുവേണ്ടിയാണ് അവയെ കരാര്‍ നിയമനമാക്കി നിയമം ഭേദഗതി ചെയ്തത്.സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ക്കുന്നതിനും സര്‍വകലാശാലകളെ സര്‍ക്കാരിന്റെ ഒരു വകുപ്പായി തരംതാഴ്ത്തുന്നതിനുമുള്ളതാണ് ഈ ഭേദഗതിയെന്നും അതിനാല്‍ ഇത് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."