ചാക്കിട്ടുമൂടി അപകടമൊഴിവാക്കാന്‍ ശ്രമം: സൂത്രപണി
കണ്ണൂര്‍: കാറ്റിലും മഴയിലും കടപുഴകി വീണ മരം അധികൃതര്‍ റോഡരികില്‍ തന്നെ ഉപേക്ഷിച്ചതോടെ യാത്രക്കാര്അപകടഭീഷണിയില്. ഇവ നീക്കം ചെയ്യുന്നതിനു പകരംം മരകൊമ്പ് ചാക്കിട്ട് മൂടിയിരിക്കുകയാണ്. കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലിനു മുന്‍പിലാണ്
നടുറോഡില്‍ ഭീമന്‍മരം ആഴ്ചകള്‍ക്കു മുന്‍പ് കടപുഴകി വീണത്. ഇത് റോഡരികിലേക്ക് മാറ്റിയെങ്കിലും മരത്തിന്റെ കൂറ്റന്‍ കൊമ്പുകള്‍ താവക്കര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് യാത്രാതടസം സൃഷ്ടിക്കുകയാണ്. വണ്‍വേ ആയതിനാല്‍ വാഹനങ്ങള്‍ ഈ റോഡില്‍ പലപ്പോഴും വേഗതയിലാണ് സഞ്ചരിക്കുന്നത്.
ട്രാഫിക് ഐലന്‍ഡിനു മുന്നില്‍ വാഹനങ്ങള്‍ കുരുക്കില്‍പെടാന്‍ സാധ്യതയുള്ളതിനാല്‍ പെട്ടെന്ന് മുന്നിലെത്താന്‍ ഭൂരിഭാഗം വാഹനങ്ങളും ഈ റോഡില്‍ അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. റോഡിലേക്ക് ചെരിഞ്ഞു കിടക്കുന്ന കൂറ്റന്‍ മരക്കൊമ്പില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യതയുണ്ടെന്ന് പലതവണ മാധ്യമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. മറിഞ്ഞുവീണത് പ്ലാവായതിനാല്‍ മൂല്യം കണക്കാക്കാതെ മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ അടിയന്തരമായി മരത്തിന്റെ മൂല്യം കണക്കാക്കിയില്ലെങ്കില്‍ യാത്രക്കാരുടെ 'മൂല്യം' അപകടത്തിലാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."