HOME
DETAILS

സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇനി അതിഥി തൊഴിലാളികളെ കേരളം തിരിച്ചയയ്ക്കൂ

  
backup
May 16 2020 | 03:05 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് മാത്രം അയച്ചാല്‍ മതിയെന്ന് കേരളം തീരുമാനിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ അകപ്പെട്ടു പോയ അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനായി കേരളം നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും കൊവിഡ് വ്യാപന ഘട്ടത്തിലായതിനാല്‍ തല്‍ക്കാലം അയക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതോടെ അതിഥി തൊഴിലാളികളുടെ മടങ്ങി പോക്ക് മന്ദഗതിയിലായി.
ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍മാണ മേഖല ഉള്‍പ്പടെ തൊഴില്‍മേഖല സജീവമാക്കുന്നതിന് അതിഥി തൊഴിലാളികളെ മടക്കി അയക്കുന്നത് തിരിച്ചടിയാകുമെന്നത് കൂടി പരിഗണിച്ചാണ് അതിഥി തൊഴിലാളികളുടെ മടക്കം സാവകാശത്തിലാക്കിയത്. കേരളം ആവശ്യപ്പെട്ട പ്രകാരം പ്രത്യേക ട്രെയിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചാണ് അതിഥി തൊഴിലാളികളുടെ പാലയനം ഉറപ്പാക്കിയത്. ഇരു സംസ്ഥാനങ്ങളും അഗീകരിച്ചാല്‍ മാത്രമേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുകയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പശ്ചിമ ബംഗാള്‍ ഇനി ട്രെയിനുകള്‍ അയക്കേണ്ടതില്ലെന്ന് കേരളത്തെ അറിയിച്ചു. ഏപ്രില്‍ 18 കഴിഞ്ഞ് തൊഴിലാളികളെ അയച്ചാല്‍ മതിയെന്നാണ് ആസാം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. അടുത്ത ജില്ലകളിലുള്ളവരെ മാത്രമേ ട്രെയിനില്‍ അയക്കാവൂവെന്നാണ് ഒറീസ അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശ് തൊഴിലാളികളുടെ യാത്രാചെലവ് നല്‍കാമെന്ന് അറിയിച്ചെങ്കിലും കേരളം നിരസിച്ചു.
രാജസ്ഥാന്‍ , മധ്യപ്രദേശ് സംസ്ഥാനങ്ങളും തൊഴിലാളികളെ കൊണ്ടു പോകുന്നതിന് സാവകാശം തേടിയിട്ടുണ്ട്. ഒരാളെയും നിര്‍ബന്ധിച്ച് അയക്കുന്നില്ലെന്നാണ് കേരളം അറിയിച്ചിരിക്കുന്നത്.
ട്രെയിന്‍ എത്തുന്നതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റുമെന്നാണ് ഇതര സംസ്ഥാനങ്ങള്‍ ഭയക്കുന്നത്. തൊഴിലാളികളെ പറഞ്ഞയക്കുന്നത് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം വിലയിരുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതോടെ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര പ്രോല്‍സാഹനമില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, തൊഴില്‍, അഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
ഇതുവരെ 26 ട്രെയിനുകളിലായി 29,366 പേരെയാണ് കേരളത്തില്‍ നിന്ന് മടങ്ങിയത്.
പ്രധാനമായും ബീഹാര്‍, ജാര്‍ഖണ്ഡ്, ഒറീസ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ആറ് സംസ്ഥാനങ്ങളിലേക്കാണ് പ്രധാനമായും ട്രെയിനുകള്‍ പോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago