മമത ബാനര്‍ജിയുടെ തലക്കും വിലയിട്ടു; പതിനൊന്ന് ലക്ഷം നല്‍കുമെന്ന് ബി.ജെ.പി നേതാവ്
കൊല്‍ക്കത്ത: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് കോടി വാഗ്ദാനം ചെയ്ത വിവാദ പ്രസംഗത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പേ മമതാ ബാനര്‍ജിക്ക് വിലയിട്ട് ബി.ജെ.പി നേതാവ്. ബംഗാള്‍ ബിജെ.പി യുവജനനേതാവ് യോഗേഷ് വര്‍ഷ്‌നിയാണ് ഇത്തവണ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്.
ബംഗാള്‍ മുഖ്യമന്തി മമത ബാനര്‍ജിയുടെ തലകൊയ്യുന്നവര്‍ക്ക് പതിനൊന്ന് ലക്ഷമാണ് യോഗേഷ് നല്‍കുന്ന വാഗ്ദാനം. ഹനുമാന്‍ ജയന്തി ദിനത്തില്‍ ബിര്‍ബൂം ജില്ലയില്‍ നടത്തിയ റാലിക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് യോഗേഷിന്റെ പ്രതികരണം.
മമതയുടെ തലവെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം നല്‍കും. മമത ഒരിക്കലും സരസ്വതി പൂജ,രാമ നവമി ആഘോഷങ്ങള്‍ തുടങ്ങിയ ഹൈന്ദവാചാരങ്ങള്‍ അനുവദിക്കില്ല. അവര്‍ ഇഫ്താര്‍ നടത്തുകയും മുസ്‌ലിങ്ങളെ മാത്രം പിന്തുണക്കുകയും ചെയ്യുന്നു. യോഗേഷ് പറഞ്ഞു. ഹനുമാന്‍ ജയന്തി ദിനത്തില്‍ റാലി നടത്തിയവരെ മമത ക്രൂരമായി മര്‍ദ്ദിച്ചെന്നും യോഗേഷ് കുറ്റപ്പെടുത്തി. ദുര്‍ദ്ദേവത എന്നാണ് മമതയെ യോഗേഷ് വിശേഷിപ്പിച്ചത്.
നേരത്തെ പിണറായിയുടെ തലക്ക് കോടി വാഗ്ദാനം ചെയ്ത് മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് ചന്ദ്രാവത് നടത്തിയ പ്രസംഗം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ പിന്നീട് ചന്ദ്രാവത് മാപ്പു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."