സ്ഥലം മാറ്റം: മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ ഡി.ജി.പി
കൊച്ചി: ദീര്‍ഘകാലമായി ഒരേ സ്ഥലത്ത് ജോലിയില്‍ തുടരുന്ന, ഉദ്യോഗസ്ഥരടക്കമുള്ള പൊലിസുകാരെ കണ്ടെത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച്, വിജിലന്‍സ് അടക്കമുള്ള വിഭാഗങ്ങളില്‍ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ആയി ഒരേ സ്ഥലത്ത് ജോലിയില്‍ തുടരുന്ന ഉദ്യോഗസ്ഥരുടെ വിവരം ഉടന്‍ നല്‍കാന്‍ യൂനിറ്റ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. ഇവരെ സ്റ്റേഷനുകളിലേക്ക് മടക്കി അയക്കാനാണ് തീരുമാനം. ഒരേ സ്ഥലത്ത് ജോലിയില്‍ തുടരുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ മാര്‍ച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. വകുപ്പിലെ ചിലര്‍ നിര്‍ദേശത്തെ അട്ടിമറിച്ചു. അതിനിടയില്‍ ഡി.ജി.പിയുടെ ഉത്തരവ് മറികടക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച്, വിജിലന്‍സ് അടക്കമുള്ള സ്‌പെഷല്‍ വിഭാഗങ്ങളിലാണ് സ്ഥലംമാറ്റമില്ലാത്തവര്‍ കൂടുതലുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ മറികടന്ന് 12 മുതല്‍ 18 വര്‍ഷം വരെ തുടരുന്നവര്‍ ഉണ്ട്. ഇത് ആഭ്യന്തരവകുപ്പ് ഗൗരവത്തോടെയാണ് പരിഗണിച്ചത്. എത്രയും പെട്ടെന്ന് ജില്ലാതല കണക്കുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് യൂനിറ്റ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയത്. വര്‍ഷങ്ങളായി കാക്കി ധരിക്കാത്തവരാണ് പലരും.
അതേസമയം, ഡി.ജി.പിയുടെ ഉത്തരവില്‍നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളും സജീവമാണ്. ഇഷ്ടക്കാരെ നിലനിര്‍ത്താന്‍ യൂനിറ്റ് മേധാവികള്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. സ്ഥിരമായി തുടരുന്നവരെ നിര്‍ബന്ധമായും തിരികെ അയക്കേണ്ടതുണ്ടോ എന്നാരാഞ്ഞ് ചില യൂനിറ്റ് മേധാവികള്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും വിവരമുണ്ട്. വരാന്‍ പോകുന്ന കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നേടി നടപടിയില്‍നിന്ന് രക്ഷപ്പെടാനും ശ്രമമുണ്ട്. യൂനിറ്റ് തലം മുതല്‍ ഇതിനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
മുന്‍കാല ഉത്തരവുകളില്‍നിന്ന് തടിയൂരിയവരാണ് വീണ്ടും ഇതേരീതിയില്‍ സ്വന്തം ലാവണങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ നീക്കം നടത്തുന്നത്. ഓഗസ്റ്റ് 10നാണ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്. ജൂലൈ നാലിനാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. ഏഴിനാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുക. 13ന് യൂനിറ്റ്തല തെരഞ്ഞെടുപ്പും 25ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."