വ്യാജമദ്യ നിര്‍മാണം: പ്രഷര്‍ കുക്കര്‍ വില്‍പന കേന്ദ്രങ്ങളില്‍ പൊലിസ് മുന്നറിയിപ്പ്
കരുവാരകുണ്ട്: മലയോര മേഖലയിലെ കള്ളുഷാപ്പുകളടക്കമുള്ള മദ്യശാലകള്‍ക്ക് താഴ്‌വീണ സാഹചര്യം മുന്നിന്‍ കണ്ട് വ്യാജമദ്യ നിര്‍മാണം കൊഴുക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പ്രഷര്‍ കുക്കര്‍ വില്‍പന കേന്ദ്രങ്ങളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി. അഞ്ച് ലിറ്ററിന് മുകളിലുള്ള പ്രഷര്‍കുക്കര്‍ വാങ്ങാനെത്തുന്നവരെ ശ്രദ്ധിക്കണമെന്ന് കടയുടമകള്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രഷര്‍ കുക്കര്‍ വഴി എളുപ്പത്തില്‍ മദ്യം നിര്‍മിക്കാമെന്നുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകളടക്കമുള്ള മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന സുപ്രിം കോടതി വിധിയെ തുടര്‍ന്നാണ് വ്യാജമദ്യ നിര്‍മാണം കൊഴുക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത്. വിഷു പ്രമാണിച്ച് വ്യാജമദ്യം ഒഴുകാനുള്ള സാധ്യതയേറെയാണ്. മദ്യം സുലഭമായി ലഭിച്ചിരുന്ന മുന്‍ വര്‍ഷങ്ങളില്‍ പോലും വ്യാജമദ്യലോബി മലയോര മേഖലയില്‍ സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."