HOME
DETAILS

എ.ഡി.ജി.പിയുടെ മകള്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം പാളി

  
backup
June 24 2018 | 18:06 PM

%e0%b4%8e-%e0%b4%a1%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4

 


തിരുവനന്തപുരം: പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞു. വാഹനം ഓടിച്ചത് ഗവാസ്‌കര്‍ അല്ലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു എ.ഡി.ജി.പിയുടെ ശ്രമം. ഇതിനായി ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തി, സംഭവ ദിവസം വാഹനമോടിച്ചത് ജയ്‌സണ്‍ എന്നയാളാണെന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു.
എന്നാല്‍ താന്‍ വാഹനം കൊണ്ടുപോയത് ആശുപത്രിയില്‍ നിന്നാണെന്നും ഇത് എ.ഡി.ജി.പി പറഞ്ഞിട്ടാണെന്നും ജയ്‌സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതോടെ എ.ഡി.ജി.പിയുടെ ശ്രമം പാളി. ഇതോടെ ഗവാസ്‌ക്കര്‍ ആയിരുന്നില്ല ഡ്യൂട്ടിയിലെന്നു സ്ഥാപിക്കാനുളള ശ്രമം നടന്നില്ല. ഡ്യൂട്ടി രജിസ്റ്ററടക്കമുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.
വാഹനരേഖകളില്‍ തിരുത്തല്‍ വരുത്താനുളള ശ്രമത്തിനു പിന്നില്‍ പൊലിസിലെ ഉന്നതരുടെ സഹായമുണ്ടെന്നും സംശയമുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാതെ അന്വേഷണസംഘം ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ട്. സംഭവദിവസം രാവിലെ ആറരയോടെ താന്‍ എ.ഡി.ജി.പിയുടെ ഭാര്യയേയും മകളേയും കനക്കകുന്നിലേക്ക് കൊണ്ടുപോയി എന്നായിരുന്നു ഗവാസ്‌കറുടെ മൊഴി. ഇത് അട്ടിമറിക്കാനാണ് ജെയ്‌സന്റെ പേര് എഴുതിച്ചേര്‍ത്തത്.
എന്നാല്‍ രജിസ്റ്ററില്‍ തന്റെ പേരെഴുതിയത് എ.ഡി.ജി.പി പറഞ്ഞിട്ടാണെന്ന് ജെയ്‌സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതോടെ ഈ നീക്കം പൊളിഞ്ഞു.
സംഭവദിവസം എ.ഡി.ജി.പിയുടെ വാഹനവും മകളേയും കനകക്കുന്നില്‍വച്ചു കണ്ടതായി സമീപത്തുള്ള ഒരു ജ്യൂസ് കടക്കാരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. പൊലിസിന്റെ നിരന്തര നിരീക്ഷണമുള്ള കനകക്കുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനും ക്രൈംബ്രാഞ്ച് താറായിട്ടില്ല. എ.ഡി.ജി.പിയുടെ വീട്ടില്‍നിന്ന് കനകക്കുന്നിലേക്ക് പോകുന്ന വഴിയില്‍ പലയിടത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതൊന്നും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിട്ടില്ല.
നിശ്ചിതദിവസങ്ങള്‍ കഴിഞ്ഞാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ മാഞ്ഞു പോകും എന്നതിനാല്‍ അതിന് വേണ്ടി മനഃപൂര്‍വം പരിശോധന വൈകിപ്പിക്കുകയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അതിനിടെ ആശുപത്രി വിട്ട ഗവാസ്‌കറേയും കൊണ്ട് ക്രൈംബ്രാഞ്ച് സംഘം കനകക്കുന്നിലെത്തി തെളിവെടുപ്പ് നടത്തി.
എസ്.പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അടുത്ത മാസം നാലിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് തെളിവെടുപ്പ്.
തെളിവെടുപ്പില്‍ അന്നേദിവസം നടന്ന സംഭവങ്ങളെല്ലാം ഗവാസ്‌കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഗവാസ്‌കര്‍ വാഹനം തന്റെ കാലില്‍ കയറ്റിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് വാഹനപരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ സംഭവത്തിന് ദൃക്‌സാക്ഷികളുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  40 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  40 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago