HOME
DETAILS
MAL
കൊവിഡ്: ബഹ്റൈനിൽ ഒരു പ്രവാസിയുൾപ്പെടെ രണ്ടു മരണം കൂടി
backup
May 16 2020 | 03:05 AM
മനാമ: ബഹ്റൈനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസിയുൾപ്പെടെ രണ്ട് പേർ കൂടി മരണപ്പെട്ടതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം അർധരാത്രി കഴിഞ്ഞാണ് ഇരു മരണങ്ങളും സ്ഥിരീകരിച്ചത്. 53 വയസുള്ള ഒരു വിദേശിയും 63 കാരനായ ഒരു ബഹ്റൈൻ സ്വദേശിയുമാണ് കൊവിഡ് മൂലം മരണപ്പെട്ടെതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
എന്നാൽ മരണപ്പെട്ട വിദേശി ഏത് രാജ്യക്കാരനാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇരുവർക്കും മറ്റ് അസുഖങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ കോവിഡ് ബാധ മൂലം ഇത് രണ്ടാമത്തെ പ്രവാസിയാണ് മരണത്തിന് നടന്നിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം പന്ത്രണ്ടായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."