HOME
DETAILS

''ആദ്യം കേള്‍ക്കൂ''

  
backup
June 24 2018 | 18:06 PM

adyame-kelkoo

 

'ആദ്യം കേള്‍ക്കൂ'-ഈ വര്‍ഷത്തെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തില്‍ ഐക്യരാഷ്ട്രസഭ ലോകത്തെ രക്ഷാകര്‍ത്താക്കള്‍ക്കുമുമ്പില്‍ ഉയര്‍ത്തുന്ന സന്ദേശമാണിത്. കുട്ടികളും യുവാക്കളും മയക്കുമരുന്നുകള്‍ക്കും മറ്റു ലഹരിപദാര്‍ഥങ്ങള്‍ക്കും ഇരകളാകുന്നതില്‍ കുടുംബപശ്ചാത്തലവും നിര്‍ണായക ഘടകമാകുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ 'ആദ്യം കേള്‍ക്കൂ' എന്ന സന്ദേശം സമൂഹത്തിനുമുമ്പില്‍ ഉയര്‍ത്തുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പറയാനുള്ളത് കേള്‍ക്കുകയാണ് അവര്‍ വഴിതെറ്റിപ്പോകാതിരിക്കുന്നതിനും കര്‍മശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനുമുള്ള പ്രധാനമാര്‍ഗമെന്ന് ഈ സന്ദേശം ഓര്‍മിപ്പിക്കുന്നു. കുട്ടികള്‍ക്ക് പറയാന്‍ ഒരുപാടുണ്ടാകും, പക്ഷേ രക്ഷിതാക്കള്‍ക്ക് അതിനുചെവികൊടുക്കാന്‍ സമയമില്ല. മക്കള്‍ പറയുന്നത് കേള്‍ക്കാതിരിക്കുന്നതിന് നിരത്താന്‍ ന്യായങ്ങള്‍ ഒരുപാടുണ്ടുതാനും. ജോലിയും സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട നൂറുകൂട്ടം തിരക്കുകള്‍. ഒടുവില്‍ 'ഞങ്ങള്‍ കഷ്ടപ്പെടുന്നതെല്ലാം നിങ്ങളുടെ ഭാവിക്കുവേണ്ടി'യെന്ന ന്യായീകരണം. ബാല്യത്തിലായാലും യൗവനത്തിലായാലും മക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയെന്ന ബാധ്യത നിറവേറ്റപ്പെടാതെ പോകുന്നത് അവരുടെ ഒറ്റപ്പെടലിനും മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ക്കുമാണ് വഴിതുറക്കുക.
പുതിയതെന്തും അനുഭവിക്കാനാഗ്രഹിക്കുന്ന കൗമാരക്കാരെയും യുവാക്കളെയുമാണ് ലഹരിമാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇക്കാരണം കൊണ്ടുതന്നെ ലഹരിമാഫിയയുടെ വേരറുക്കുന്നതിന് അവരുടെ പ്രധാന ഇരകളായ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ബോധവല്‍കരണപ്രവര്‍ത്തനം നടത്തുന്നതിന് പ്രാധാന്യം നല്‍കണം. ഊര്‍ജസ്വലതയും കര്‍മശേഷിയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് മയക്കുമരുന്നുകളും ലഹരിവസ്തുക്കളും എത്രമാത്രം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയാണ് 1987 ഡിസംബര്‍ ഏഴിന് ചേര്‍ന്ന ഐക്യരാഷ്ട്രസഭാസമ്മേളനം എല്ലാ വര്‍ഷവും ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
കേരളത്തിലെ മികച്ച സാമൂഹ്യസാഹചര്യങ്ങളും ഉയര്‍ന്ന സാക്ഷരതാനിരക്കും, ജീവിതനിലവാരവും, ആരോഗ്യനിലവാരവും അന്താരാഷ്ട്രനിലവാരത്തോട് കിടപിടിക്കുന്നതാണ്. അതേസമയം കുട്ടികളിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമായിരിക്കുകയാണ്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും ഒരുക്കാന്‍ കഷ്ടപ്പെടുന്നതായി പറയുമ്പോഴും രക്ഷിതാക്കളില്‍ പലരും മക്കള്‍ എത്തിപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനോ അവരെ അതില്‍ നിന്ന് മോചിപ്പിക്കാനോ ശ്രമിക്കുന്നില്ല. മയക്കുമരുന്ന് ഉപയോഗം അവരെ നശിപ്പിക്കുന്ന ഘട്ടത്തിലാണ് പലരും കണ്ണുതുറക്കുന്നത്. അവരുടെ കൂട്ടുകെട്ടുകളും പ്രവൃത്തിയും കൂട്ടുകാരുടെ പശ്ചാത്തലവുമൊക്കെ രക്ഷാകര്‍ത്താക്കള്‍ അറിഞ്ഞിരിക്കണം. നല്ല കൂട്ടുകെട്ടുകളെ പ്രോത്സാഹിപ്പിക്കുകയും ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന് പിന്തിരിപ്പിക്കുകയും വേണം. കുട്ടികളുമായുള്ള സൗഹൃദം അവരെ കൃത്യമായി നിരീക്ഷിക്കുന്നതിനും ലഹരിയുടെ വലയങ്ങളിലെത്തുന്നത് തടയാനും സഹായിക്കും. കുടുംബാന്തരീക്ഷത്തില്‍ എന്തും തുറന്നുപറയാന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യവും അടുപ്പവും ഉണ്ടാകണം. വികാരങ്ങളെ നിയന്ത്രിക്കാനും പ്രലോഭനങ്ങളോട് മുഖം തിരിക്കാനും അവരെ പ്രാപ്തരാക്കണം. അനാവശ്യമായി കുറ്റപ്പെടുത്തുകയും മറ്റുള്ളവരോട് താരതമ്യം ചെയ്യുകയും പരിഹസിക്കുകയുമല്ല വേണ്ടത്. അവരെ കേള്‍ക്കുകയും സ്‌നേഹത്തോടെ മറുപടി നല്‍കുകയും വേണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഓരോ രക്ഷിതാവിനെയും ഓര്‍മിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും നിര്‍ണായകമായ പങ്കുണ്ട്. കുട്ടികള്‍ക്ക് ദിശാബോധം പകരുകയും വഴികാട്ടിയാകുകയും ചെയ്യുന്ന ഓരോ അധ്യാപകനും ലഹരിയുടെ പിടിയിലകപ്പെടാതെ തന്റെ വിദ്യാര്‍ഥികളെ സംരക്ഷിക്കാനാവും.
മയക്കുമരുന്നിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പ് സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ചു. പതിനൊന്നായിരത്തോളം മയക്കുമരുന്ന് കേസുകള്‍ രണ്ടുവര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം അത്താണിയില്‍ നിന്ന് അഞ്ചു കിലോയിലധികം എം.ഡി.എം.എ എന്ന മയക്കുമരുന്ന് എക്‌സൈസ് പിടിച്ചെടുത്തിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയായിരുന്നു ഇത്. പാലക്കാട് വാളയാറില്‍ 37 കോടി രൂപ വിലവരുന്ന 36 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടിച്ചെടുക്കുന്നത്. തിരുവനന്തപുരം മണ്ണന്തലയില്‍ നിന്ന് പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന പത്ത് കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തിരുന്നു. രണ്ടു വര്‍ഷത്തിനിടെ 42,000 ത്തിലധികം അബ്കാരികേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോട്പ കേസുകള്‍ ഒന്നര ലക്ഷത്തോളം വരും.
ലഹരിവര്‍ജനത്തിലൂടെ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ വിമുക്തി മിഷന്റെ പ്രവര്‍ത്തനം ഈ രംഗത്ത് നല്ല മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
എല്ലാ മേഖലകളില്‍ നിന്നുമുള്ള പിന്തുണയോടെ ലഹരിവിരുദ്ധബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളും ഇക്കാര്യത്തില്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. 'ആദ്യം കേള്‍ക്കൂ' എന്ന ഐക്യരാഷ്ട്ര സഭയുടെ സന്ദേശത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതിന് എല്ലാ വിഭാഗങ്ങളേയും പ്രാപ്തരാക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago