HOME
DETAILS

ഇന്ധനവില വര്‍ധനവ്: സഊദി മന്ത്രിയോട് ആശങ്കയറിയിച്ചു

  
backup
March 10, 2019 | 9:17 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ae

 

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ അടുത്തിടെയുണ്ടായ വര്‍ധനവില്‍ സഊദി ഊര്‍ജമന്ത്രി ഖാലിദ് ആല്‍ ഫാലിഹിനെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആശങ്ക അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ആശങ്ക അദ്ദേഹത്തെ അറിയിച്ചത്.


പാചക വാതകവും അസംസ്‌കൃത എണ്ണയും ഇടതടവില്ലാതെ ഇന്ത്യക്ക് ലഭിക്കേണ്ട ആവശ്യകത സംബന്ധിച്ചും ധര്‍മേന്ദ്ര പ്രധാന്‍ സഊദി മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി. ഒപെക് തീരുമാനപ്രകാരം പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നതിലുണ്ടായ ചില തടസങ്ങളുടെ സാഹചര്യത്തിലായിരുന്നു ഇത്. കഴിഞ്ഞമാസം സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഊര്‍ജമന്ത്രിയും ഇന്ത്യയിലെത്തിയത്.


ആഗോള മാര്‍ക്കറ്റില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ഇന്ധന മേഖലയിലെ സഊദി നിക്ഷേപം സംബന്ധിച്ചും വിശദമായ ചര്‍ച്ച നടത്തിയതായും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.


ഇരു രാജ്യങ്ങളുടെയും സംയുക്ത സംരംഭമായ വെസ്റ്റ് കോസ്റ്റ് എണ്ണശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം, ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് ശുദ്ധീകരണ ശാലയായ മഹാരാഷ്ട്രയിലെ പെട്രോ കെമിക്കല്‍ പ്രോജക്ട് എന്നിവ സംബന്ധിച്ചും വിശദമായ ചര്‍ച്ച നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago