ഒരുമാസം 157 ഉദ്ഘാടനങ്ങള്‍; റിക്കാര്‍ഡ് തിരുത്തി മോദി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകമാനം സഞ്ചരിച്ച് നടത്തിയത് 157 ഉദ്ഘാടനങ്ങള്‍. കഴിഞ്ഞ ഒരു മാസത്തിനിടക്കാണ് രാജ്യത്താകമാനം 28 യാത്രകള്‍ നടത്തി മോദി ഉദ്ഘാടനം അരങ്ങുതകര്‍ത്തത്.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇതിന് മുന്‍പായി പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ലെങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടിയാകുമെന്ന് കേന്ദ്ര സര്‍ക്കാരിന് അറിയാം. ഫെബ്രുവരി എട്ട് മുതല്‍ മാര്‍ച്ച് ഒന്‍പതുവരെയുള്ള സമയങ്ങളിലാണ് മോദി പറന്നുനടന്ന് ഉദ്ഘാടനങ്ങള്‍ നടത്തിയത്. ദേശീയ പാതകള്‍, റെയില്‍വേ പാളങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുതി നിലയങ്ങള്‍ തുടങ്ങിയവയാണ് അദ്ദേഹം ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്തത്. 2014ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഇത്തരത്തിലുള്ള ഒരുനീക്കം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് നടത്തിയിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."