HOME
DETAILS
MAL
എത്യോപ്യന്‍ പ്രധാനമന്ത്രി ഗ്രനേഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു
backup
June 24 2018 | 20:06 PM
അഡിസ് അബാബ: എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ്യ് അഹ്മദ് ഗ്രനേഡ് ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ പരിഷ്കരണത്തിനു പിന്തുണ പ്രഖ്യാപിച്ച് തലസ്ഥാനനഗരമായ അഡിസ് അബാബയില്‍ നടന്ന ബഹുജന റാലിക്കുനേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. അതേസമയം, സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് അഡിസ് അബാബ ഡെപ്യൂട്ടി കമ്മിഷണര്‍ അടക്കം ഒന്‍പത് പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിച്ചതായി ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം സിംബാബ്വെ പ്രസിഡന്റ് എമേഴ്സന്‍ നംഗാഗ്വക്കുനേരെയും വധശ്രമമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."