പ്രധാനമന്ത്രി സ്ഥാനത്തിന് മോഹമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തിന് തനിക്ക് ഒരുതരത്തിലുള്ള മോഹവുമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രിയാകാന്‍ താന്‍ ഒരുതരത്തിലുള്ള ഓപ്പറേഷനുകളും നടത്തുന്നില്ല. തനിക്ക് ഇക്കാര്യത്തില്‍ ആര്.എസ്.എസ് പിന്തുണ നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആര്.എസ്.എസ് ഉയര്‍ത്തിക്കാണിക്കുന്ന നേതാവാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഏറെ നാളായി ഉയര്‍ന്നുകേട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ്.
പൊതു തെരഞ്ഞെടുപ്പില്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിക്കുന്ന ഒരു പദ്ധതിയും ഇല്ലെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
മോദിക്ക് പകരം ബി.ജെ.പിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിതിന്‍ ഗഡ്കരിയെ ഉയര്‍ത്തി കാണിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നടപടിയും ഇല്ലെന്നും മറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം ശരിയല്ലെന്നും ഗഡ്കരി പറഞ്ഞു. താന്‍ സ്വപ്നങ്ങള്‍ കാണാറില്ല, താന്‍ ആരെങ്കിലും ആകുമെന്നോ അല്ലെങ്കില്‍ താന്‍ ആരുടെയെങ്കിലും കൂടെ ചേര്‍ന്ന് ഗുഢാലോചന നടത്തുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരമൊരു മത്സരത്തിന് താനില്ല, തന്റെ ഹൃദയത്തില്‍ തൊട്ടാണ് ഇത് പറയുന്നതെന്നും ഗഡ്കരി പറഞ്ഞു.
മോദിക്ക് പിന്നില്‍ പാര്‍ട്ടി ശക്തമായി നിലകൊള്ളുകയാണെന്നും പ്രതിപക്ഷ ആരോപണങ്ങളെ തള്ളി അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."