ഇന്നു വിധിയെഴുത്ത്: ഓരോ വോട്ടും 'നമ്മുടെ' സ്ഥാനാര്‍ഥിക്ക്...
മലപ്പുറം: മലപ്പുറത്തുകാര്‍ കാത്തിരുന്ന വോട്ടു നാള്‍ ഇന്ന്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തെ ആരു പ്രതിനിധീകരിക്കണമെന്ന കാര്യത്തില്‍ നമുക്കിന്നു തീരുമാനമറിയിക്കാം. രാവിലെ ഏഴു മതല്‍ വോട്ട് ചെയ്തുതുടങ്ങാം. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറിനു വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം എത്ര വൈകിയാലും വോട്ടുചെയ്യാം.
വോട്ടെടുപ്പിനായി 1,175 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫിസറും മൂന്നു പോളിങ് ഓഫിസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും.
1200ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അഞ്ചു പേര്‍ ചുമതലയിലുണ്ടാകും. വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ഏഴ് ഉപവരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
വന്‍ സുരക്ഷാ സന്നാഹമാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ നാലു കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ 2,300ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.
വോട്ടെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും മറ്റു പോളിങ് സാമഗ്രികളുടെയും വിതരണം ഇന്നലെ ഏഴു വിതരണ കേന്ദ്രങ്ങളിലായി നടന്നു. ഇന്നു വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രങ്ങളിലാണ് സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും സ്വീകരിക്കുക. തുടര്‍ന്ന് ഇവ വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം ഗവ. കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
മലപ്പുറം: ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടെടുപ്പിന്റെ സ്ഥിതിഗതികള്‍ അറിയുന്നതിനും ഉദ്യോഗസ്ഥര്‍ക്കു ബന്ധപ്പെടുന്നതിനും പോളിങ് നില കൃത്യമായ ഇടവേളകളില്‍ ശേഖരിക്കുന്നതിനും കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഓരോ മണ്ഡലത്തിനും ഓരോ ടെലഫോണ്‍ വീതം സജ്ജീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി- 2734953, മഞ്ചേരി- 2734987, പെരിന്തല്‍മണ്ണ- 2734982, മങ്കട- 2734945, മലപ്പുറം- 2734911, വേങ്ങര- 2734931, വള്ളിക്കുന്ന്- 2734936.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."