കൊളംബിയയില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു
ബൊഗാട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു. മീറ്റ പ്രവിശ്യയില്‍ ശനിയാഴ്ച രാത്രിയാണ് അപകടമെന്ന് കൊളംബിയന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു. സാന്‍ ജോസ് ഡെല്‍ ഗുവയറില്‍ നിന്ന് സെന്‍ട്രല്‍ വില്ലാവിസന്‍സിയോയിലേക്ക് പുറപ്പെട്ട ഡഗ്ലസ് ഡിസി-3 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വോപ്പസ് നഗര മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നെന്നും അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു. വില്ലാവിസന്‍സിയക്ക് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലേസര്‍ എയറോ എയര്‍ലൈന്‍ കമ്പനിയുടേതാണ് വിമാനം. മേയര്‍ക്ക് പുറമെ അവരുടെ ഭര്‍ത്താവ്, മകള്‍, വിമാനത്തിന്റെ ഉടമസ്ഥന്‍, പൈലറ്റ് ജെയിം കാരില്ലോ, കോ പൈലറ്റ് ജെയിം ഹെരേര, ടെക്‌നീഷന്‍ അലക്‌സ് മെറേനോ എന്നിവരും മരിച്ചവരില്‍പ്പെടും.
വിമാനാപകടത്തില്‍ കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ദുഖാ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുയാണെന്ന്് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. എന്‍ജിന്‍ പ്രവര്‍ത്തനം തകരാറിലിലായതാവാം അപകടത്തിന് കാരണമെന്ന് സിവില്‍ എമര്‍ജന്‍സി സര്‍വിസ് ഡയരക്ടര്‍ കേണല്‍ ജോര്‍ജ് മാര്‍ട്ടിന്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."