HOME
DETAILS

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

  
Sabiksabil
July 12 2025 | 12:07 PM

Russian Woman and Children Overstay Visa in Karnataka Cave Claims Spiritual Meditation

 

കർണാടക: റഷ്യൻ യുവതിയെയും അവരുടെ രണ്ട് കൊച്ചുകുട്ടികളെയും  ​​കർണാടകയിലെ ​ഗുഹയിൽ നിന്ന് പൊലീസ് കണ്ടെത്തി. മോഹി എന്ന നീന കുടിന(40) മക്കളായ പ്രേയ (6), അമ (4) എന്നിവരെയാണ് ഗുഹയിൽ നിന്ന് കണ്ടെത്തിയത്. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്ത് പട്രോളിം​ഗിലായിരുന്ന സർക്കിൾ ഇൻസ്പെക്ടർ ശ്രീധറിന്റെ നേതൃത്വത്തിലുള്ള സംഘം ഗുഹയ്ക്ക് പുറത്ത് സാരികളും വസ്ത്രങ്ങളും തൂങ്ങിക്കിടക്കുന്നത് കാണുകയും ​ഗു​ഹയ്ക്കകത്ത് കടന്നുചെന്നപ്പോഴാണ് യുവതിയെയും കുട്ടികളെയും കാണുകയായിരുന്നു.  കർണാടകയിലെ ഗോകർണയ്ക്ക് സമീപമുള്ള രാമതീർത്ഥ കുന്നുകൾക്ക് സമീപമാണ് ​ഗുഹ സ്ഥിതി ചെയ്യുന്നത്.  

പൊലീസിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആശ്രമ മേധാവിയുടെയും നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ, പാസ്‌പോർട്ടും വിസ രേഖകളും നഷ്ടപ്പെട്ടുവെന്ന് നീന,മൊഴി നൽകിയിരുന്നു. എന്നാൽ ഗോകർണ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിൽ നീനയുടെ പാസ്‌പോർട്ടും വിസ രേഖകളും ​ഗുഹയിൽ നിന്ന് തന്നെ കണ്ടെടുത്തു. 2017 ഏപ്രിൽ 17 വരെ കാലാവധിയുള്ള ബിസിനസ് വിസയിൽ 2017-ൽ ഇന്ത്യയിൽ പ്രവേശിച്ചതായും രേഖകളിൽ വ്യക്തമായി. 2018 ഏപ്രിൽ 19-ന് ഗോവയിലെ പനാജിയിലെ എഫ്ആർആർഒ ഓഫീസ് എക്സിറ്റ് പെർമിറ്റ് നൽകിയതിനെ തുടർന്ന് നീന നേപ്പാളിലേക്ക് പോയി. എന്നാൽ, 2018 സെപ്റ്റംബർ 8-ന് വീണ്ടും ഇന്ത്യയിൽ പ്രവേശിച്ച അവർ, അനുവദനീയമായ കാലാവധി കഴിഞ്ഞ് ശേഷം ഇന്ത്യയിൽ തുടരുകയായിരുന്നു.

ഹിന്ദുമതത്തിന്റെയും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളുടെയും ആകർഷണത്തിലായ യുവതി തന്റെ കുട്ടികളോടൊപ്പം ​ഗോവയിൽ നിന്ന് ഗോകർണയിലെ വനപ്രദേശത്തുള്ള ഗുഹയിൽ താമസമാക്കുകയായിരുന്നു. ഗുഹയെ ആത്മീയ സ്ഥലമാക്കി മാറ്റുകയും ഗുഹയിൽ വിഗ്രഹം സ്ഥാപിച്ച് പൂജയും ധ്യാനവും നടത്തിയിരുന്നതിന് തെളിവ് ലഭിച്ചതായും പൊലിസ് പറഞ്ഞു. ഗുഹയിൽ ഭക്ഷണവും വെള്ളവും എങ്ങനെ കൈകാര്യം ചെയ്തുവെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.

വിസ ലംഘനം സ്ഥിരീകരിച്ചതിനെ തുടർന്ന്, നീനയും മക്കളും കാർവാറിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്വീകരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർ നിലവിൽ സംരക്ഷണ കസ്റ്റഡിയിൽ കഴിയുകയാണ്.

നീനയെയും കുട്ടികളെയും റഷ്യയിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾക്കായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി (FRRO) ഔദ്യോഗിക കത്തിടപാടുകൾ ആരംഭിച്ചു. കുടുംബത്തെ ഉടൻ തന്നെ ബെംഗളൂരുവിലെ എഫ്ആർആർഒ അധികൃതർക്ക് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

A 40-year-old Russian woman, Nina Kudina (alias Mohi), and her two children, aged 6 and 4, were rescued from a remote cave in Karnataka’s Gokarna after living in isolation for two weeks. Her business visa expired in 2017, and she had been drawn to Gokarna’s spiritual heritage, meditating in the cave with a Rudra idol. Police found them during a routine patrol, and they are now in an ashram as deportation proceedings begin



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  a day ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  a day ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  a day ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  a day ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  a day ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  a day ago
No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  a day ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  a day ago