മഹിജക്ക് സ്വീകരണം: നാദാപുരം സി.പി.എം പൊട്ടിത്തെറിയുടെ വക്കില്‍
പാറക്കടവ്: ജിഷ്ണു പ്രണോയ് വിഷയവും ശ്രീജിത്തിനെതിരേയുള്ള നടപടിയും നാദാപുരത്തെ സി.പി.എമ്മില്‍ പൊട്ടിത്തെറി.
പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് ഇന്ന് വൈകിട്ട് സമരത്തില്‍ പങ്കെടുത്ത മഹിജ ഉള്‍പ്പെടെയുള്ളവര്‍ക്ക് വളയത്ത് സ്വീകരണം നല്‍കുന്നതോടെ സി.പി.എമ്മിലെ പ്രതിസന്ധി മറനീക്കി പുറത്ത് വരും. പാര്‍ട്ടി ഗ്രാമത്തില്‍ സി.പി.എം കെട്ടിപ്പടുത്ത കുടുംബത്തിന് പ്രതിസന്ധിയുണ്ടായപ്പോള്‍ സഹായത്തിന് പാര്‍ട്ടിയോ സര്‍ക്കാരോ കൂടെ നില്‍ക്കാത്തത് കേഡര്‍ പ്രവര്‍ത്തകന്മാരില്‍ പോലും അസ്വാരസ്യം ഉളവാക്കിയിട്ടുണ്ട്.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എന്‍.പി അശോകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മഹിജയുടെ സമരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടി അംഗത്വം നിഷേധിച്ചതും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് ശ്രീജിത്തിനെതിരേ നടപടിയെടുത്തതും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
നേരത്തേ അംഗത്വം നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെട്ട് പുന:സ്ഥാപിച്ച അംഗത്വം മരവിപ്പിച്ച ലോക്കല്‍ കമ്മിറ്റിക്കെതിരേയാണ് അണികളുടെ അമര്‍ഷം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."