HOME
DETAILS
MAL
പുല്‍വാമ ഭീകരാക്രമണം: സൂത്രധാരന്‍ ഇലക്ട്രീഷ്യനെന്ന് എന്‍.ഐ.എ
backup
March 10 2019 | 22:03 PM
ശ്രീനഗര്‍: ജമ്മുകശ്മിരിലെ പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ ഇലക്ട്രീഷ്യനായ ജെയ്ഷെ മുഹമ്മദ് ഭീകരന് 23 കാരനായ മുദസിര്‍ അഹമ്മദ് ഖാന് എന്ന മുഹമ്മദ് ഭായ് ആണെന്ന് തിരിച്ചറിഞ്ഞു.
സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം അറിയാനായതെന്ന് എന്‍.ഐ.എ സംഘം അറിയിച്ചു.
പുല്‍വാമ സ്വദേശിയും ബിരുദ ധാരിയുമായ ഇലക്ട്രീഷ്യനായ അഹമ്മദ് ഖാന് ആണ് സ്ഫോടനത്തിന് ഉപയോഗിച്ച മാരുതി ഇക്കോ കാര്‍ സംഘടിപ്പിച്ചത്. ഇതില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചതും ഇയാള്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."