HOME
DETAILS
MAL
തായ്‌വാനില്‍ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും നിരോധിച്ചു
backup
April 12 2017 | 05:04 AM
തായ്‌പെയ്: തായ് വാനില്‍ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും നിരോധിച്ചു. ഭക്ഷണത്തിനു വേണ്ടി പട്ടികളേയും പൂച്ചകളേയും കൊല്ലുന്നത് നിരോധിക്കുന്ന ബില്ലിന് തായ്‌വാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.
ലംഘനം നടത്തുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുകയോ രണ്ടു വര്‍ഷം തടവു ശിക്ഷ നല്‍കുകയോ ചെയ്യുമെന്ന് നിയമം അനുശാസിക്കുന്നു. രാജ്യത്തെ മൃഗസംരക്ഷണ നിയമം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പിടിക്കപ്പെടുന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും പരസ്യമാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
2011ല്‍ തായ്‌വാന്‍ സര്‍ക്കാര്‍ ഇവയുടെ ഇറച്ചി വില്‍പനയും അറവിനായി ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നതും നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."