പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ മൂന്ന് നേതാക്കള്‍ക്ക്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം
തിരുവനന്തപുരം: പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും മൂന്ന് നേതാക്കള്‍ മാത്രം ആലോചിച്ച് തീരുമാനിക്കുന്നതിനെതിരേ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ മൂന്ന് നേതാക്കള്‍മാത്രം കൂടിയാലോചിച്ച് തീരുമാനമെടുക്കുന്നതിന് പകരം എല്ലാവരുമായും കൂടിയാലോചന വേണമെന്ന് വി.ഡി സതീശന് ആവശ്യപ്പെട്ടു.
പ്രധാന നേതാക്കള്‍ തീരുമാനമെടുക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ അതിന് മുമ്പ് എല്ലാവരുമായും കൂടിയാലോചനവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സിക്ക് സെക്രട്ടറിമാരുടെ ജംബോ പട്ടിക ആവശ്യമില്ലെന്ന് പി.ജെ.കുര്യനും കെ.മുരളീധരനും പറഞ്ഞു. തൃശൂര്‍ ഡി.സി.സി പ്രസിഡന്റിന്റെ ചുമതല രണ്ടുപേര്‍ക്ക് വീതിച്ച് നല്‍കിയത് ശരിയായില്ലെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
തൃശൂര്‍, കോഴിക്കോട് ഡി.സി.സികള്‍ക്ക് അടിയന്തിരമായി പൂര്‍ണസമയ പ്രസിഡന്റുമാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി ഭാവാഹികളുടെ സംഘടനാ ചുമതല വിഭജനം എത്രയും വേഗം നടത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ നടപടിവേണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. അവര്‍ക്കിടയിലെ തര്‍ക്കം തുടര്‍ന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് നേതാക്കള്ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."