പിണറായി സര്‍ക്കാര്‍ പാളിച്ചകളില്‍ നിന്നും പാളിച്ചകളിലേക്ക് : രമേശ് ചെന്നിത്തല
മാനന്തവാടി: ഭരണത്തിലേറിയ അന്ന് മുതല്‍ ഇന്നുവരെ പിണറായി വിജയന്റെ ഭരണം പാളിച്ചകളില്‍ നിന്നും പാളിച്ചകളിലേക്കും തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കും നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പനമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാനറിയില്ലെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമാധനത്തോടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ജെ പൈലി അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, വി.വി നാരായണന്‍, കെ.കെ അബ്രഹാം, എന്‍.ഡി അപ്പച്ചന്‍, എം.എസ് വിശ്വനാഥന്‍, കെ.എല്‍ പൗലോസ്, പി.വി ബാലചന്ദ്രന്‍, എം.എ ജോസഫ്, ഉഷാകുമാരി, മംഗലശ്ശേരി മാധവന്‍, സി അബ്ദുള്‍ അഷ്‌റഫ്, ഉഷാ വിജയന്‍, അഡ്വ. എന്‍.കെ വര്‍ഗീസ്, പി.ഐ ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."