HOME
DETAILS
MAL
അരീക്കരകുന്ന് ഭൂമി പ്രശ്‌നം; സമര പ്രഖ്യാപനവുമായി ഉടമകള്‍
backup
June 25 2018 | 03:06 AM
നാദാപുരം: ചെക്യാട് അരീക്കരകുന്ന് പ്രദേശത്തെ ഭൂനികുതി വിഷയത്തില്‍ സമരവുമായി മുന്നോട്ട് പൊകാന്‍ തീരുമാനം. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ചെക്യാട് പഞ്ചായത്തിലെ അരീക്കര ബി.എസ്.എഫ് കേന്ദ്രത്തിന് സമീപത്തെ കൈ വശഭൂമിക്ക് നികുതിയടക്കാന്‍ കഴിയാതെ ഭൂവുടമകള്‍ ദുരിതത്തിലാണ്. പ്രതിഷേധ സമരങ്ങള്‍ നിരവധി നടത്തിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നതൊടെയാണ് പ്രദേശത്തെ ഭൂവുടമകളും, വീട്ടുകാരും വീണ്ടും സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഇന്നലെ അന്ത്യേരിയില്‍ ചേര്‍ന്ന യോഗത്തില്‍ അടുത്ത മാസം ആദ്യം ചെക്യാട് വില്ലേജ് ഓഫിസ് ഉപരോധിക്കാനും, തുടര്‍ന്നും പരിഹാരം കാണാത്ത പക്ഷം വില്ലേജ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹരം കിടക്കാനും തീരുമാനിച്ചു. യോഗത്തില്‍ കെ.പി കുമാരന്‍ ചെയര്‍മാനായും, തയ്യില്‍ ശ്രീധരന്‍ കണ്‍വീനറായും സമരസമിതിക്ക് രൂപം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."