പുറമേരി കടത്തനാട് രാജാസ് ഫുട്ബോള്‍ അക്കാദമിക്ക് വീണ്ടും അംഗീകാരം
നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഫുട്ബോള്‍ അക്കാദമിക്കു വീണ്ടും അംഗീകാരം. അക്കാദമിയിലെ വിസ്മയ രാജിനെ 2017-18 വര്‍ഷത്തെ കേരളത്തിലെ മികച്ച സബ് ജൂനിയര്‍ ഗേള്‍സ് ഫുട്ബോള്‍ താരമായി തെരഞ്ഞെടുത്തു.
2016, 17, 18 തുടര്‍ച്ചയായ മൂന്നു വര്‍ഷമായി കേരളത്തിന് വേണ്ടി ചെന്നൈ, ഒഡീഷ, മണിപ്പൂര്‍ എന്നീ സംസ്ഥാന ങ്ങളില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ കളിച്ചിരുന്നു. ഈ കളികളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കിയത്.
2017, 18 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയുടെ സബ് ജൂനിയര്‍ ഗേള്‍സ് ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായും കേരളത്തിന്റെ വൈസ് ക്യാപ്റ്റനായും മികച്ച പ്രകടനം നടത്തിയിരുന്നു.
പുറമേരി എല്‍.പി സ്കൂളില്‍ പഠിക്കുന്ന സമയത്ത്, എട്ടാം വയസില്‍ ഫുട്ബോള്‍ കളിക്കാരനായ സഹോദരന്റെ പാത പിന്തുടര്ന്നാണ് ഫുട്ബോള്‍ പരിശീലനത്തിന് കടത്തനാട് അക്കാദമിയില്‍ എത്തിയത്. പുറമേരി പുതിയെടുത്ത് രാജന്റെയും ദാക്ഷായണിയുടെ മൂന്നു മക്കളില്‍ ഇളയവളാണ്, പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 10ാം തരത്തിലാണിപ്പോള്‍ പഠിക്കുന്നത്. അക്കാദമി തണ്ണീര്‍പ്പന്തല്‍ സ്വദേശി എം.കെ പ്രദീപ്, തലശ്ശേരി സ്വദേശി സി. സുരേന്ദ്രന് എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം.
വിഷ്ണു രാജ്, ജിഷ്ണു രാജ് സഹോദരങ്ങളാണ്. തിരുവല്ല മാര്‍ത്തോമ കോളജില്‍ നടന്നു വരുന്ന സബ്ജൂനിയര് പെണ്‍കുട്ടികളുടെ സംസ്ഥാന പരിശീലന ക്യാംപിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."