HOME
DETAILS

ചെമ്പ്ര ഫാത്തിമ എസ്‌റ്റേറ്റ് തൊഴിലാളികള്‍ പിടിച്ചെടുത്തു

  
backup
April 12 2017 | 06:04 AM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%8e%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87


മേപ്പാടി: ചെമ്പ്രയിലുള്ള ഫാത്തിമ ഫാംസ് തേയിലത്തോട്ടം തൊഴിലാളികള്‍ പിടിച്ചെടുത്തു. എസ്റ്റേറ്റ് അളന്ന്തിരിച്ച് ഏറ്റെടുക്കല്‍ പ്രവൃത്തികളാണ് ഇന്നലെ ആരംഭിച്ചത്. രാവിലെ പ്രകടനമായെത്തിയാണ് തൊഴിലാളികള്‍ അളന്ന്തിരിക്കാന്‍ തുടങ്ങിയത്.
ഇന്നും തുടരുന്ന അളവ് അവസാനിക്കുന്ന മുറക്ക് തൊഴിലാളികള്‍ക്ക് ഓരോ പ്ലോട്ടുകള്‍ കൈമാറാനാണ് സമരസമിതിയുടെയും സമരസഹായസമിതിയുടെയും തീരുമാനം. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും സര്‍ക്കാര്‍ തുറക്കാന്‍ നിര്‍ദേശിച്ചിട്ടും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് എസ്റ്റേറ്റ് തൊഴിലാളികള്‍ നിലനില്‍പ്പിനായി ഏറ്റെടുക്കുന്നത്. 20സെന്റ് വീതമുള്ള 20പ്ലോട്ടുകള്‍ അളന്ന് തിരിച്ചു.
ഇങ്ങനെ 312 പ്ലോട്ടുകളാണ് അളന്ന്തിരിക്കുക. രണ്ടാം നമ്പര്‍ ഡിവിഷനില്‍ നിന്നുമാണ് ഭൂമി അളന്ന് തിരിക്കല്‍ തുടങ്ങിയത്.
സമരസമിതി ചുമതലപ്പെടുത്തിയ 20 തൊഴിലാളികളാണ് ഭൂമി അളക്കുന്നത്. 2016 ഒക്‌ടോബര്‍ 27ന് ഏകപക്ഷീയമായി ലോക്കൗട്ട് ചെയ്ത തോട്ടം തുറക്കാന്‍ മാനേജ്‌മെന്റ് തയാറാകാത്ത സാഹചര്യത്തില്‍ ശക്തമായ സമരമുറ എന്ന നിലയിലാണ് എസ്റ്റേറ്റ് പ്ലോട്ടുകളായി അളന്നുതിരിച്ച് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തീരുമാനമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
പ്രക്ഷോഭത്തിന്റെ ഭാഗമായി 17, 18, 19 തിയതികളില്‍ കോട്ടപ്പടി വില്ലേജ് ഓഫിസ് ഉപരോധിക്കുമെന്നും അവര്‍ അറിയിച്ചു. 320 തൊഴിലാളികളാണ് ഫാത്തിമ ഫാംസിലുള്ളത്. തോട്ടം ലോക്കൗട്ട് ചെയ്തതിനു പിന്നാലെ ഇവര്‍ ആരംഭിച്ച സമരവും തടുരുകയാണ്.
സമരം ഒത്തുതീര്‍ക്കുന്നതിനും തോട്ടം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും ട്രേഡ് യൂണിയന്‍ നേതൃത്വവും തൊഴില്‍ വകുപ്പും മാനേജ്‌മെന്റുമായി ഇതിനകം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചില്ല. തോട്ടം കനത്ത നഷ്ടത്തിലായതിനാല്‍ തൊഴിലാളികളില്‍ കുറെ പേരെ ഒഴിവാക്കണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയാകട്ടെ ഒരു തൊഴിലാളിയെ പോലും പിരിച്ചയക്കാന്‍ അനുവദിക്കില്ലെന്ന ശാഠ്യത്തിലുമാണ്.
ലോക്കൗട്ട് വിഷയത്തില്‍ ഏറ്റവും ഒടുവില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നു.
രണ്ടാമത്തെ ചര്‍ച്ചയില്‍ തോട്ടം തുറക്കാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ സമ്മതിച്ചതാണ്. എന്നാല്‍ പിന്നീട് നിലപാട് മാറ്റി.
ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അടുത്തിടെ ഫാത്തിമ ഫാംസിന്റെ കോഴിക്കോടുള്ള സഹസ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ ഭൂമി പിടിച്ചെടുക്കല്‍ സമരത്തിലേക്ക് നീങ്ങിയത്.

പ്രകടനവും പൊതുയോഗവും

മേപ്പാടി: ചെമ്പ്ര എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് മേപ്പാടിയില്‍ തൊഴിലാളികളുടെ പ്രകടനവും പൊതുയോഗവും നടന്നു. നൂറ് കണക്കിന് തൊഴിലാളികള്‍ പ്രകടനത്തില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് അധ്യക്ഷനായി. പി.പി.എ കരീം, കെ വി മോഹനന്‍, ടി.ഹംസ, സമരസഹായസമിതി ചെയര്‍മാന്‍ പി ഗഗാറിന്‍, കണ്‍വീനര്‍ പി.കെ അനില്‍കുമാര്‍, എന്‍ വേണുഗോപാല്‍, പി.ആര്‍ സുരേഷ്, ടി.ആര്‍ ശ്രീധരന്‍, എന്‍.ഒ ദേവസ്യ സംസാരിച്ചു. ടി.എ മുഹമ്മദ് സ്വാഗതവും കെ വിനോദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago